Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്ക് മറുപടി; ചൂലെടുത്ത് കോളനി വൃത്തിയാക്കി പ്രിയങ്ക

ലക്‌നൗ: യോഗീ ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ദലിത് ഗ്രാമത്തില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശം നടത്തിയതിന് ശേഷം ചൂലെടുത്ത് വൃത്തിയാക്കിയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥിന് മറുപടി നല്‍കിയത്. പ്രിയങ്കാ ഗാന്ധിയെ തടങ്കലില്‍ പാര്‍പ്പിച്ച ഘട്ടത്തില്‍ യോഗി ആദിത്യനാഥിനെ പരിഹസിച്ച്‌കൊണ്ട് പ്രിയങ്കാഗാന്ധി സീതാപൂര്‍ ഗെസ്റ്റ് ഹൗസ് അടിച്ച് വാരി വൃത്തിയാക്കിയിരുന്നു.

തടങ്കലില്‍ പാര്‍പ്പിച്ച സമയത്ത് അടിച്ച് വാരിയതിനെ സംബന്ധിച്ച് യോഗി ആദിത്യനാഥിനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് ജനങ്ങള്‍ക്കാവശ്യം, അതാണ് അവരുടെ യോഗ്യത അതാണ് അവരുണ്ടാക്കിയെടുത്തിരിക്കുന്നത്. സമൂഹത്തിന് ദ്രോഹം ചെയ്യലും നിഷേധാത്മക നിലപാട്‌ സ്വീകരിക്കലുമല്ലാതെ ഇവര്‍ക്ക് വേറെ പണിയൊന്നുമറിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടിവി ചാനലില്‍ നടന്ന പരിപാടിയിലാണ് യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.

pr

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിറകെ കോളനിയിലെത്തിയ പ്രയിങ്കാ ഗാന്ധി ചൂലെടുത്ത് കൈയില്‍പിടിച്ച് പറഞ്ഞത് ഇത് ലാളിത്യത്തിന്റെ സ്വയം ബഹുമാനത്തിന്റെയും പ്രീതകമാണെന്നാണ്. ഇതിനിടെ
ലവ് കുഷ് നഗറിലെ നിവാസികളെ സന്ദര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പരിസരം വൃത്തിയാക്കി. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളും ശുചീകരണ തൊഴിലാളികളും ശുചീകരണത്തിനായി ദിവസവും ചൂലുകള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഒരു കോണ്‍ഗ്രസുകാരനെ പോലും കണ്ടില്ലെന്നും ഇവര്‍ക്ക് നിഷേധാത്മക മനോഭാവമല്ലാതെ മറ്റൊന്നുമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ടീവി ചാനല്‍ പരിപാടിക്കിടെ പറഞ്ഞു.
.
രോഗംകൊണ്ട് ആളുകള്‍ ബുദ്ധിമുട്ടിയപ്പോള്‍ അവര്‍ക്ക് ആശ്വാസവുമായെത്തിയത് സര്‍ക്കാരും, ബിജെപി പ്രവര്‍ത്തകരും മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അന്ന് അവര്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് അവര്‍ ലാഖിംപൂര്‍ സംഭവത്തെ ഒരു അവസരമായിയെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തള്ളികൊണ്ട് പ്രയിങ്കാ ഗാന്ധി ലവ്കുഷ് നഗറിലെ ആളുകളോട് പറഞ്ഞത്. അവര്‍ എന്നെയല്ല നിങ്ങളെയാണ് അപമാനിച്ചത്. കോടികണക്കിന് ദളിത് സഹോദരങ്ങളും സഹോദരിമാരും സഫായി കുളം താരീസ് ആണ്. അവര്‍ ഈ ജോലിയാണ് ചെയ്യുന്നതന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഞാനിവിചെ വന്നത് നിങ്ങളോടൊപ്പം വൃത്തിയാക്കാനാണ്. ചൂല് ഉപയോഗിക്കുന്നതും വൃത്തിയാക്കുന്നതും ആത്മാഭിമാനമുള്ള പണിയാണെന്ന് യോഗി ആദിത്യനാഥിനെ അറിയിക്കുക കൂടി ചെയ്യണമെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു.

ലഖിപൂരില്‍ കര്‍ഷകര്‍ക്ക് നേരെ കാര്‍ പാഞ്ഞ്കയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രയിങ്കയെ വിട്ടയക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തയ്യാറായത്. പ്രയിങ്കാ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് അധ്ക്ഷന്‍ രാഹുല്‍ ഗാന്ധിയും നാല് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. എന്നാല്‍ അവരെ എയര്‍പോര്‍ട്ടില്‍ തടയുകയായിരുന്നു. തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇടപെട്ടത് മൂലമാണ് രാഹുല്‍ഗാന്ധിക്ക് കര്‍ശകരെ സന്ദര്‍ശിക്കാന്‍ പോകാനായത്.

Recommended Video

cmsvideo
    Priyanka Gandhi shows Lakhimpur incident's video and questions PM Modi government

    ലഖിംപൂര്‍ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ബിജെപി എംപിയായ വരുണ്‍ ഗാന്ധിയുള്‍പ്പെടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കന്ദ്രമന്ത്രിയുടെ മകന്‍ ഓടിച്ചിരുന്ന കാറാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+