ഗുര്‍മീത് അകത്തായാലെന്താ....ദേരാ സച്ചാ സൗദയില്‍ എല്ലാം പഴയ പോലെ, ആയുധത്തിന് ആയുധം......
പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു.
ചണ്ഡീഗഡ്: പീഡനകേസില്‍ പിടിയിലായ ആള് ദൈവം ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പോലീസ് പിടികൂടി. ബലാത്സംഗ കേസില്‍ ഗുര്‍മീതിന്20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്ത വിതരണ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
ഇതിനും മുന്‍പ് ഇവിടെ നിന്ന് പോലീസ് എ.കെ 47 തോക്കുകളും, റൈഫിളുകളും, പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ കേടതി കുറ്റക്കാരനാണെന്നും കണ്ടെത്തിയതിിനു തൊട്ടു പിന്നാലെ ദേരാ സച്ച സൗദത്തിന്റെ ആസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ കലാപമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായത്. സൈന്യത്തിന്റെ കണ്മുന്നില് വെച്ചാണ് ദരേ അനുയായികള്‍ അക്രമം അഴിച്ചു വിട്ടത്. ഇതിനെ ശക്തമായി സൈന്യം നേരിടുകയും ചെയ്ത് പ്രദേശം ശാന്തമാക്കിയിരുന്നു.
അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിന് തടവുശിക്ഷ വിധിച്ചത്. ഗുര്‍മീത് ദയ അര്‍ഹിക്കാത്ത കുറ്റവാളിയാണെന്ന് ശിക്ഷാ പ്രഖ്യാപനത്തിനിടെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സന്ദീപ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
സുചിത്ര മോഹന്‍