കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം! ഹൈദരാബാദ് സര്‍വകലാശാലയില്‍ മുസ്ലീംങ്ങള്‍ക്ക് വിലക്ക്?

സര്‍വകലാശാലയിലെ സുനൈറ എന്ന വിദ്യാര്‍ത്ഥി ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മുസ്ലീംങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. അധികൃതരുടെ പീഡനം കാരണം ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സര്‍വകലാശാലയിലാണ് പുതിയ തീരുമാനമെന്ന് ഉര്‍ദു ദിനപ്പത്രമായ സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വകലാശാലയില്‍ മുസ്ലീംങ്ങള്‍ പ്രവേശിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ സുനൈറ എന്ന വിദ്യാര്‍ത്ഥി ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

muslim

എന്നാല്‍, ഇത്തരമൊരു യോഗത്തിന് അനുമതി നല്‍കാനാവില്ലെന്നും, ക്യാമ്പസില്‍ മുസ്ലീംങ്ങളെ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു സര്‍വകലാശാല അധികൃതരുടെ നിലപാടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുസ്ലീംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലയിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനായ ടിവി റാവു ഇക്കാര്യം സ്ഥിതീകരിച്ചു. സര്‍വകലാശാല ക്യാമ്പസിലേക്ക് മുസ്ലീംങ്ങളെ പ്രവേശിപ്പിക്കേണ്ടെന്നാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ പഠിക്കുന്ന സുഹൃത്തിന് മരുന്നുമായി എത്തിയ ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും പരാതിയുണ്ട്. മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് പറഞ്ഞ് തടഞ്ഞത്.

English summary
Urdu daily siasat reports muslims are banned in university of hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X