ഗൗരി ലങ്കേഷ് വധം: പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസോ ബിജെപിയോ ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മാധ്യമപ്രവര്‍ത്തകയുമായുള്ള ആശയ ഭിന്നതയാകാം കൊലയിലേക്ക് നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

02

എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണം. അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണം. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിഷയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. താനും മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും ഖാര്‍ഗെ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചത്. കടുത്ത സംഘപരിവാര്‍ വിരുദ്ധയായിരുന്നു അവര്‍. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

English summary
Never said BJP-RSS behind Gauri Lankesh's murder: Congress leader Mallikarjun Kharge
Please Wait while comments are loading...