കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം അപകടത്തില്‍പ്പെട്ടു; അന്വേഷണം തുടങ്ങി

Google Oneindia Malayalam News

കൊല്‍ക്കത്ത: ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് തിരിച്ചു പുറപ്പെടാന്‍ ഒരുങ്ങവെയാണ് വിമാനം വാട്ടര്‍ ടാങ്കറുമായി ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.52നായിരുന്നു സംഭവം.

03

103 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു. അറ്റകുറ്റ പണികള്‍ക്കായി വിമാനം റണ്‍വെയില്‍ നിന്ന് മാറ്റി. വിമാനം പുറപ്പെടുന്ന വേളയില്‍ എങ്ങനെയാണ് വാട്ടര്‍ടാങ്കര്‍ എത്തിയത് എന്ന് പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് ജനറല്‍ ഉത്തരവിട്ടു.

യാത്രക്കാര്‍ സുരക്ഷിതരാണ്. പരിഭ്രാന്തരായെങ്കിലും ആര്‍ക്കും യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാട്ടര്‍ ടാങ്കര്‍ ഇടിച്ച ഉടനെ എല്ലാ യാത്രക്കാരെയും വേഗം തിരിച്ചിറക്കി. ഇവരെ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനുള്ള ദോഹ വിമാനത്തില്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

വാട്ടര്‍ ടാങ്കറിന്റെ യന്ത്രത്തിന് തകരാറുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Water tanker hits Qatar Airways aircraft at Kolkata airport, all passengers safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X