സിക്കിം കലാപഭൂമി; പ്രിയങ്ക ചോപ്രയുടെ അഭിമുഖം വിവാദമാകുന്നു; താരത്തിനെതിരെ പ്രതിഷേധം ശക്തം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രിയങ്ക ചോപ്രയുടെ സിക്കിം പ്രസ്തവന വിവാദമാകുന്നു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിം കലാപ ഭൂമിയാണെന്ന പ്രിയങ്കയുടെ പ്രസ്തവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രിയങ്ക തന്നെ നിർമ്മിച്ച പഹുന എന്ന ചിത്രം ടൊറന്റോ ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് പ്രയങ്ക വിവാദ പ്രസ്താവന നടത്തിയത്.

ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ, പദ്ധതിയുടെ ലാഭം ജപ്പാന്; മോദിക്കെതിരെ ശിവസേന

ഇന്ത്യയുടെ വടക്ക് - കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു സംസ്ഥാനമാണ് സിക്കിം. കലാപാന്തരീക്ഷമുള്ള സിക്കിമ്മിൽ നിന്ന് പുറത്ത് വരുന്ന ആദ്യ ചിത്രമാണ് പഹുന എന്നായിരുന്നു ചിത്രത്തെ പറ്റി പ്രിയങ്ക പറഞ്ഞത്. എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും സമാധാനപരമായ സംസ്ഥാനങ്ങളിലൊന്നായ സിക്കിമിനെ കലാപ ഭൂമിയാക്കിയ പ്രിയങ്കയുടെ പ്രസ്തവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

priyanka

പ്രസ്തവനക്കെതിരെ സോഷ്യൽ മീഡിയയിലും താരത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്. സിക്കിമിനെ മണിപ്പൂരായി തെറ്റിധരിച്ചാകും വിവാദ പ്രസ്തവന നടത്തിയതെന്ന് ചിലർ വിമർശിക്കുന്നുണ്ട്. സിക്കിലുള്ളവർ തന്നെയാണ് താരത്തിനെതിരെ രംഗത്തെത്തിട്ടുള്ളത്. എന്നാൽ പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായതിനെ തുടർന്ന് ഖേദം പ്രകടപ്പിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Priyanka Chopra's statement on Sikkim in one of her recent interviews has offended several netizens. The actress was talking about her latest production venture Pahuna - The Little Visitors,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്