കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി-പൂനെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി, വിമാനത്തിൽ പരിശോധന

Google Oneindia Malayalam News

ദില്ലി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ ആശങ്ക. ദില്ലി-പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ബോംബ് വെച്ചതായുളള ഫോണ്‍ കോള്‍ ലഭിച്ചത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിട്ടാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടന്ന് കൊണ്ടിരിക്കുകയാണ്.

ഇതുവരെ സംശയാസ്പദമായ തരത്തിലുളളതൊന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. എങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ പ്രകാരമുളള സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദില്ലി പോലീസ് വ്യക്തമാക്കി. അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സിഐഎസ്എഫും ജാഗ്രതയിലാണ്.

എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍

spicejet

വൈകിട്ട് 6.30തിന് ദില്ലിയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ലൈന്‍ അധികൃതര്‍ ബോര്‍ഡിംഗ് നിര്‍ത്തി വെയ്ക്കുകയും ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ കോൾ എവിടെ നിന്നാണ് എന്ന് കണ്ടെത്താനുളള അന്വേഷണം നടക്കുന്നുണ്ട്.

English summary
Bomb threat to Delhi-Pune Spice jet flight at Delhi's Indira Gandhi International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X