
ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാനാളില്ല, ഭരണത്തുടർച്ചയെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ
ദില്ലി: ഗുജറാത്തില്‍ ബിജെപിയുടെ അപരാജിത തേരോട്ടത്തിന് ഇത്തവണയും ആര്‍ക്കും തടയിടാനാകില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ടിവി- പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ ഫല പ്രകാരം ബിജെപി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 128 മുതല്‍ 148 സീറ്റുകള്‍ വരെ പിടിച്ച് ഭരണത്തുടര്‍ച്ച നേടും.
ഗുജറാത്തില്‍ ഇത്തവണ ബിജെപിയെ തറപറ്റിക്കും എന്ന് അവകാശപ്പെട്ട കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുളളൂ എന്നും റിപ്പബ്ലിക് ടിവി-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചേക്കില്ല. അതേസമയം ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുറന്നേക്കും. 2 മുതല്‍ 10 സീറ്റുകളില്‍ വരെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത ഉണ്ട് എന്നാണ് റിപ്പബ്ലിക് ടിവി-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ഗുജറാത്തും ഹിമാചലും ആര്‍ക്കൊപ്പം? ആര് വീഴും ആര് വാഴും, എക്സിറ്റ് പോള്‍ പുറത്ത്