സില്‍ക്ക്യാര രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്; രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തിലേക്ക് ഇറങ്ങി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. 41 ജീവനക്കാരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാവുമെന്നാണ് ദൗത്യ സംഘം കരുതുന്നത്. ദുരന്തനിവാരണ സംഘം ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഗ്ലാസ് കട്ടറുകളും ഉപയോഗിക്കുന്നുണ്ട്.
നല്ല രീതിയിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെയോടെ ഈ ദൗത്യം പുര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് സോജില തുരങ്ക പദ്ധതിയുടെ അധ്യക്ഷനായ ഹര്‍പാല്‍ സിംഗാണ് അറിയിച്ചത്. അര്‍ധ രാത്രി വരെ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. ഇവിടെയുള്ള തുരങ്കം ഇടിഞ്ഞുവീണ മാലിന്യങ്ങളും, പാറകഷ്ണങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത്.

അടുത്ത ആറ് മീറ്റര്‍ യുഎസ് നിര്‍മിതമായ ഡ്രില്‍ ഉപയോഗിച്ചാണ് ചെയ്യുക. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തിയ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനായി 41 ആംബുലന്‍സുകളും ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചിന്യാലിസോറിലുള്ള ആശുപത്രിയിലേക്കാണ് ഈ 41 പേരെയും മാറ്റുക.
ദിവസങ്ങളായി രക്ഷാപ്രവര്‍ത്തിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയകരമായിരുന്നില്ല. അതേസമയം ദുരന്തനിവാരണ സംഘം വിദേശത്ത് നിന്നടക്കം വിദഗ്ധനെ കൊണ്ടുവന്നതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വെച്ചത്. ആറ് മീറ്ററോളം കല്ലും പാറകഷ്ണങ്ങളുമാണ് നീക്കം ചെയ്തത്. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നാണ് ഇവര്‍ പറയുന്നത്.
ഇത് അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന്റെ ഭാഗമായുള്ളതാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അടുത്ത ഘട്ടത്തില്‍ എല്ലാം പൂര്‍ത്തിയാവുമെന്നും ഭാസ്‌കര്‍ ഖുല്‍ബെ തീരുമാനിച്ചു. ഉത്തരാഖണ്ഡ് ടൂറിസം വിഭാഗത്തിലെ പ്രത്യേക ഓഫീസറാണ് ഖുല്‍ബെ. 67 ശതമാനം ഡ്രില്ലിംഗാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറായാല്‍ ഉടന്‍ ബാക്കി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നും ഭാസ്‌കര്‍ കുല്‍ക്കെ പറഞ്ഞു.
ബുധനാഴ്ച്ച ഉച്ചയോടെയാണ് തുരങ്കത്തില്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. 18 മീറ്ററുകളാണ് ഇതുവരെ ഡ്രില്‍ ചെയ്തിരിക്കുന്നത്. നേരത്തെ മഹമ്മൂദ് അഹമ്മദ് എന്ന ഉത്തരാഖണ്ഡ് റോഡ് ട്രാന്‍സ്‌പ്പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥന്‍ ഡ്രില്ലിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 39 മീറ്ററുകളാണ് ഡ്രില്‍ ചെയ്തതെന്നും, ഇനി 18 മീറ്ററുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനം ഏറെ സങ്കീര്‍ണത നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സമയം ഏറെ ആവശ്യമാണ്. പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് ഹോളുകളിലേക്ക് വെക്കുന്നതിലൂടെയാണ് തൊഴിലാളികള്‍ക്ക് രക്ഷപ്പെടല്‍ സാധ്യമാകുക.












Click it and Unblock the Notifications