Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് ചായക്കാരെ ബഹുമാനമുണ്ട്, പക്ഷെ മോഡിയെ..

ദില്ലി: ചായ കച്ചവടക്കാരനായ നരേന്ദ്രമോഡിയെ ഇന്ത്യയുെട പ്രധാനമന്ത്രിയാക്കില്ലെന്ന് പറഞ്ഞ് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ അതേ നാണയംകൊണ്ട് തിരിച്ചടിച്ചവരാണ് ബിജെപി. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണം തന്നെ ചായവിതരണമാക്കി. അങ്ങനെ കോണ്‍ഗ്രസിലും ബിജെപിയും ഇപ്പോള്‍ ചര്‍ച്ച മോഡിയുടെ ചായ തന്നെ. ചായ വില്‍ക്കുന്നവര്‍ക്ക് എന്താ കുഴപ്പമെന്നാണ് അടുത്ത ചോദ്യം.

ചായ വില്‍ക്കുന്നയാളെ ബഹുമാനമാണ്, പക്ഷെ ജനങ്ങളെ പറ്റിക്കുന്നയളെ എങ്ങനെ ബഹുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ധനികര്‍ക്ക് വേണ്ടി ഭരണം നടത്തുന്ന നരേന്ദ്ര മോഡി ദരിദ്രരെ അവഗണിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്തിലെ ബര്‍ഡോളില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുനന്തിനിടെയാണ് രാഹുലിന്റെ പരമാര്‍ശം.

Rahul Gandhi

ഗുജറാത്ത് ഭരണത്തെ കുറിച്ച് തെറ്റായ അവകാശവാദമാണ് രാജ്യം മുഴുവന്‍ റാലി നടത്തി മോഡി പറഞ്ഞു നടക്കുന്നത്. ഗുജറാത്ത് ധനികരുടെ സംസ്ഥാനമാണ്. ആ വിജയത്തിന് പിന്നില്‍ ജനങ്ങള്‍ തന്നെയാണ്. എന്നിട്ട് അതിന്റെ ക്രെഡിറ്റ് മോഡി തട്ടിയെടുക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മോഡിയുടെ ഭരിക്കുമ്പോള്‍ തന്നെ അമ്പത്തിഅയ്യായിരം ചെറുകിട ബിസ്‌നസ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയുണ്ടായി. ഇതിനെ കുറിച്ചൊന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല- രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആശയ സംഹിതികള്‍ക്ക് രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന് വേണ്ടി പ്രതിമ നിര്‍മിക്കുന്ന ബിജെപി പക്ഷെ ആ ആശയങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+