Get Updates
Get notified of breaking news, exclusive insights, and must-see stories!

'2014ല്‍ ആരുമറിയാത്ത എന്നെ തെരഞ്ഞെടുത്തവരാണ്', 2024ലും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് മോദി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികണ്‍ട്രോളുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തനിക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജനങ്ങള്‍ ശരിയായ തീരുമാനമെടുക്കും. 2014ല്‍ എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. എന്നിട്ടും അവരെനിക്ക് വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്ത് വിജയിപ്പിച്ചു.

പത്ത് വര്‍ഷം പിന്നിട്ടും. ഇന്ന് അവരെന്നെ എല്ലായിടത്തും കാണുന്നുണ്ട്. ചന്ദ്രയാന്‍ മിഷന്‍, യുഎസ്സിലെ സന്ദര്‍ശനം, അങ്ങനെ ജനങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. അതുകൊണ്ട് സംശയങ്ങള്‍ തീരെയില്ല. അവരെന്നെ തന്നെ തെരഞ്ഞെടുത്തിരിക്കുമെന്നും മോദി പറഞ്ഞു. അതേസമയം ശക്തവും, സ്ഥിരതയുള്ളതുമായ ഒരു സര്‍ക്കാരിന് മാത്രമേ, രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാനാവൂ. അതിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയും, അതോടൊപ്പം പുരോഗതിക്ക് ആവശ്യമായ മാറ്റങ്ങളും അവതരിപ്പിക്കാനാവൂ.

narendra-modi

ജനങ്ങള്‍ ഞങ്ങളില്‍ വിശ്വസിക്കുന്നു എന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. അവര്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം നല്‍കി. ഒരിക്കല്‍ അല്ല രണ്ട് തവണയാണ് നല്‍കിയത്. ആദ്യ ജനവിധി വാഗ്ദാനങ്ങളെ തുടര്‍ന്ന് ലഭിച്ചതാണ്. അതിനേക്കാള്‍ വലിയ ജനവിധി ലഭിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അതുപോലെ തന്നെ ഈ രാജ്യത്തിന്റെ ഭാവിക്കായുള്ള പ്രവര്‍ത്തനം ഞങ്ങള്‍ക്കുള്ളത് കൊണ്ട് ലഭിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്ത് കൊല്ലമായുള്ള ഈ രാഷ്ട്രീയ സ്ഥിരത കാരണം, രാജ്യത്തെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. അത് പുരോഗതിയിലേക്കുള്ളതാണ്. സമ്പദ് ഘടന, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യം എന്നിവയിലെല്ലാം വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുരോഗതിയുണ്ടായ മേഖലകളാണ് ഞാന്‍ ഇവിടെ പറയുന്നതെന്നും മോദി പറഞ്ഞു.

ആഗോള വിലക്കയറ്റത്തേക്കാള്‍ എത്രയോ താഴെയാണ് ഇന്ത്യയിലെ വിലക്കയറ്റം. എല്‍പിജി സിലിണ്ടറിന്റെ വില 200 രൂപയാണ് കുറച്ചത്. അത് വിലക്കയറ്റത്തെ തടയുക എന്ന ലക്ഷ്യത്തോടെ ചെയ്ത കാര്യമാണ്. വിലക്കയറ്റം കുറയ്ക്കാന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തുടരുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

അതേസമയം സൗജന്യ വാഗ്ദാനങ്ങളുടെ രാഷ്ട്രീയ സംസ്‌കാരത്തെ പ്രധാനമന്ത്രി തള്ളി. തീര്‍ത്തും നിരുത്തവാദപരമായ ധനകാര്യ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ നയങ്ങള്‍ കാരണം ദരിദ്രരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകയെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ളതാണ് ഈ പരാമര്‍ശമെന്ന് സൂചനയുണ്ട്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കൊവിഡിന്റെ സമയത്ത് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. നിരവധി രാജ്യങ്ങള്‍ അങ്ങനെ ചെയ്തിരുന്നു. എന്നാല്‍ ആ തീരുമാനം ഞാന്‍ എടുത്തില്ല. പകരം പണത്തെ കൊവിഡ് പ്രതിരോധത്തിനായി മാറ്റി. അതുകൊണ്ടാണ് ആഗോള തലത്തില്‍ കാണപ്പെടുന്ന വിലക്കയറ്റം അത്ര രൂക്ഷമായി ഇന്ത്യയെ ബാധിക്കാത്തതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+