സോണിയ ഗാന്ധിക്ക് ഞെട്ടല്‍!! ദേശീയ നേതാവ് അപ്രതീക്ഷിതമായി രാജിവച്ചു, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച
ന്യൂഡല്‍ഹി: ഒന്നിന് പിറകെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ കൊഴിഞ്ഞുപോകവെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പുതിയ രാജി. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ വലംകൈ ആയ സുഷ്മിത ദേവ് രാജിവച്ചു. രാജിവയ്ക്കുന്നു എന്ന് കാണിച്ച് സുഷ്മിത, സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് അവരുടെ തീരുമാനം.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം, ഈ പ്രചാരണം ശരിയല്ലെന്ന് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ രാജിവെക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന സുഷ്മിത ഇന്ന് രാവിലെ തന്നെ നല്‍കിയിരുന്നു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയാണ് സുഷ്മിത ദേവ്. ദേശീയ അധ്യക്ഷ രാജിവച്ചന്നത് കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാകും. വിശദവിവരങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്റംഗമാണ് സുഷ്മിത ദേവ്. ഇന്ന് അവര്‍ പരസ്യമായി രാജിവെക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യക്ഷത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനിടയില്‍ വന്‍ ചര്‍ച്ചയാണ് വിഷയം. എന്തുകൊണ്ടാണ് രാജിവെക്കുന്നത് എന്ന ചോദ്യമാണ് സുഷ്മിതയ്ക്ക് നേരെ ഉയരുന്നത്.

രാജിവെക്കുന്നു എന്ന് കാണിച്ച് സോണിയ ഗാന്ധിക്ക് സുഷ്മിത ദേവ് കത്ത് നല്‍കി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മാത്രമല്ല, കോണ്‍ഗ്രസ് വിടുന്നു എന്ന പല സൂചനകളും സുഷ്മിത ഇന്ന് രാവിലെ മുതല്‍ നല്‍കുന്നുണ്ട്. അവരുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ മുന്‍ കോണ്‍ഗ്രസ് അംഗം എന്നാക്കി മാറ്റിയിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ മുഖമായിരുന്നു സുഷ്മിത. മറ്റൊരു വനിതാ നേതാവായിരുന്ന പ്രിയങ്ക ചതുര്‍വേദി രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നത് കഴിഞ്ഞ വര്‍ഷമാണ്.

കോണ്‍ഗ്രസ് വിടുകയാണ് എന്ന ആദ്യ സൂചനയാണ് സുഷ്മിത ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തിയതിലൂടെ നല്‍കിയിരിക്കുന്നത്. അവര്‍ സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ എന്തുകൊണ്ടാണ് രാജിവെക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദശാബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് സുഷ്മിത. കഴിഞ്ഞ കുറേ വര്‍ഷമായി ദില്ലി കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.

കോണ്‍ഗ്രസ് വിട്ടാലും പൊതുമണ്ഡലത്തില്‍ നിന്ന് അവര്‍ പിന്‍മാറില്ലെന്ന് സുഷ്മിത വ്യക്താക്കിയിട്ടുണ്ട്. പൊതു സേവനത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നു എന്നാണ് സോണിയ ഗാന്ധിക്ക് നല്‍കിയ കത്തിലുള്ളത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമ്പോള്‍ സുഷ്മിതയ്ക്ക് പകരം മറ്റൊരാളെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടി വരും.

കോണ്‍ഗ്രസിന്റെ നേതൃത്വങ്ങള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സുഷ്മിത ഒഴിവായിട്ടുണ്ട്. ഇതും പാര്‍ട്ടി വിടുന്നു എന്ന സൂചനയായി വിലയിരുത്തുന്നു. അടുത്തിടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ഗണത്തില്‍ സുഷ്മിതയുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി രാഹുല്‍ ഗാന്ധി സംസാരിക്കുന്ന വീഡിയോ പങ്കുവച്ചതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.

ഒന്നിന് പിറകെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയി അറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയുടെ രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം നിലംപൊത്തിയത് സിന്ധ്യയുടെ കൂറുമാറ്റത്തെ തുടര്‍ന്നായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വലംകൈ ആയ ജിതിന്‍ പ്രസാദ അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രസാദയ്ക്ക് ബിജെപി മുഖ്യറോള്‍ നല്‍കുമെന്നാണ് വിവരം. അതേസമയം, രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചു.

സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവാണ് ടോം വടയ്ക്കന്‍. അദ്ദേഹമിപ്പോള്‍ ബിജെപിയിലാണ്. കഴിഞ്ഞ വര്‍ഷമാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. കൂടാതെ മറ്റൊരു നേതാവ് പിസി ചാക്കോ രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നു. സുഷ്മിത ദേവ് രാജിവച്ച ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കോണ്‍ഗ്രസ് നേതാവായിരുന്നു എങ്കിലും പാര്‍ട്ടിയുടെ ചില നയങ്ങളോട് സുഷ്മിതയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിരുന്നു സുഷ്മിത. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമായി അഭിപ്രായം പ്രകടിപ്പിച്ച സുഷ്മിത അക്കാലത്ത് വാര്‍ത്തകളില്‍നിറഞ്ഞിരുന്നു. സിഎഎക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് സുഷ്മിത വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

രാജ്യത്തിന്റെ വിഭജനകാലത്ത് അയല്‍രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സിഎഎ നേട്ടമാണ് എന്നായിരുന്നു സുഷ്മിതയുടെ നിലപാട്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും സുഷ്മിതയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. സിഎഎയെ പൂര്‍ണമായും പിന്തുണയ്ക്കുകയല്ല സുഷ്മിത ചെയ്തത്. മുസ്ലിങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്. ഏഴ് തവണ പാര്‍ലമെന്റംഗമായിരുന്നു സന്തോഷ് മോഹന്‍ ദേവ്. അദ്ദേഹം അസമിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ഒരുകാലത്ത്. ബംഗാളി ഭാഷ സംസാരിക്കുന്ന അസമിലെ ബറാക് വാലിയിലുള്ളവരുടെ പ്രതിനിധിയായിട്ടാണ് സന്തോഷ് മോഹന്‍ ദേവ് അറിയപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ കാര്യങ്ങള്‍ തന്നെയാണ് സിഎഎയെ ഉപാധിയോടെ പിന്തുണയ്ക്കുന്ന വേളയില്‍ സുഷ്മിത ദേവും ചൂണ്ടിക്കാട്ടിയത്.
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
നിറവയറുമായി നടി ഭാമ; അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണി... നടിയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications