കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍വിധിയിൽ തിരുത്ത്; സ്വകാര്യത പൗരന്റെ മൗലികാവകാശം, ചരിത്ര വിധി പ്രസ്താവിച്ചത് ഇവർ

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, ജസ്റ്റിസുമാരായ ജെ ചലമേശ്വര്‍, എസ് എ ബോബ്‌ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിങ്ടന്‍ നരിമാന്‍, എ എം സാപ്രെ, ഡി വൈ ചന്ദ്രാച്യുത്,സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: സ്വകാര്യത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി അന്തിമ തീർപ്പ് കൽപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് ഐകകണ്ഠേനെ വിധി പ്രസ്താവിച്ചത്.ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ജെ ചലമേശ്വര്‍, എസ് എ ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിങ്ടന്‍ നരിമാന്‍, എ എം സാപ്രെ, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

right to privacy

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എന്നിവരുള്‍പ്പെടെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദതാര്‍, കബില്‍ സിബല്‍,ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍, ആനന്ദ് ഗോവര്‍, സി എ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരാണ് അനുകൂലമായും പ്രതികൂലമായും വാദിച്ചത്.

ചരിത്ര വിധി

ചരിത്ര വിധി

ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ഈ ചരിത്ര വിധി പിറപ്പെടുവിച്ചത്. ഇതോടെ ഇതിനു വിരുദ്ധമായ പഴയ വിധികൾ അസാധുവായി.1954 ൽ ആറംഗ ബെഞ്ചും 1962 ൽ എട്ടംഗ ബെഞ്ചും സ്വകാര്യത മൗലികാവകാശമല്ലെന്ന് വിധിച്ചിരുന്നു.

ആധാർ കേസ്

ആധാർ കേസ്

2012 ൽ ആധാർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സ്വകാര്യ മൗലികാവകാശമാണോ എന്ന ചോദ്യം സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നുവോ എന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് കോടതി പരിശോധിച്ചത് .

കേസിന്റെ വാദ പ്രതിവാദങ്ങൾക്കു പിന്നിൽ

കേസിന്റെ വാദ പ്രതിവാദങ്ങൾക്കു പിന്നിൽ

കേസിന്റെ വാദ പ്രതിവാദങ്ങൾക്കു പിന്നിൽ മുതിർന്ന അഭിഭാഷകരായിരുന്നു.അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത , അരവിന്ദ് ദതാര്‍, കബില്‍ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍, ആനന്ദ് ഗോവര്‍, സി എ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരാണ് അനുകൂലമായും പ്രതികൂലമായും വാദിച്ചത്.

ആദ്യം വാദം കേട്ടത് അഞ്ചംഗ ബെഞ്ച്

ആദ്യം വാദം കേട്ടത് അഞ്ചംഗ ബെഞ്ച്

സ്വകാര്യത മൗലിക അവകാശവുമായി ബന്ധപ്പെട്ട കേസ് ആദ്യം പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു. തുടർന്നാണ് കേസ് ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

ഹാർജിക്കാരുടെ വാദം

ഹാർജിക്കാരുടെ വാദം

സ്വകാര്യത മൗലികാവകാശമാണെന്നാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം, സോളി സോറാബ്ജി, ശ്യാം ദിവാന്‍ എന്നിവരുടെ വാദം.

ആധാറിനെ അനുകൂലിച്ച് കേന്ദ്രം

ആധാറിനെ അനുകൂലിച്ച് കേന്ദ്രം

സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാറിനെ പിന്തുണച്ചു കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം‌. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിനു വേണ്ടി വാദിച്ചത്.

English summary
The Supreme Court on Thursday ruled that the Right to Privacy is a fundamental right in India. The verdict came just three days ahead of Chief Justice of India (CJI) JS Khehar’s retirement on August 27. The verdict was pronounced by a nine-judge constitutional bench headed by the CJI. Meet the judges who gave this historic verdict:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X