പ്രേമം പൊളിഞ്ഞാല്‍ സെക്‌സ് ബലാത്സംഗമാകുന്നു! വ്യാജ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി കോടതി...
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പരാതി നല്‍കുന്നതും വര്‍ധിച്ചു വരുന്നതായി ബോംബെ ഹൈക്കോടതി.
മുംബൈ: പ്രണയകാലത്ത് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പരാതി നല്‍കുന്നതും വര്‍ധിച്ചു വരുന്നതായി ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരത്തിലുള്ള കേസുകളുടെ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായും കോടതി വ്യക്തമാക്കി.
പ്രണയകാലത്ത് കമിതാക്കള്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് പ്രണയ ബന്ധം വഷളാകുമ്പോള്‍ കാമുകനെതിരെ ബലാത്സംഗക്കേസ് കൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും കോടതി പറഞ്ഞു. മുന്‍ കാമുകനെതിരെ 20 വയസുകാരിയായ യുവതി നല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് പോലീസ് കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉഭയ സമ്മതോടെയുള്ള ലൈംഗിക ബന്ധം...
പ്രണിയക്കുന്ന സമയത്ത് സ്ത്രീയും പുരുഷനും ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ല.

പുരുഷനെ ബലാത്സംഗക്കേസിലെ പ്രതിയാക്കുന്നു...
എന്നാല്‍ പ്രണയ ബന്ധത്തില്‍ വിള്ളലുണ്ടാകുകയോ ബന്ധം തകരുകയോ ചെയ്താല്‍ കാമുകനായിരുന്ന പുരുഷനെതിരെ ബലാത്സംഗക്കേസ് നല്‍കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കോടതി പറഞ്ഞത്.

ബോംബെ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം
പ്രണയം തകര്‍ന്നതിന്റെ വൈരാഗ്യത്തില്‍ നല്‍കുന്ന ഇത്തരം ബലാത്സംഗക്കേസുകളിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥയാണെന്നും ബോംബെ ഹൈക്കോടതിയിലെ വിദ്യാസാഗര്‍ കാനഡേ, നുതന്‍ സര്‍ദേശായി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

കൂടുതല്‍ അന്വേഷണം നടത്തണം...
ഒരു പെണ്‍കുട്ടി പരാതിയുമായി സമീപിച്ചാല്‍ കേസെടുക്കാതിരിക്കാന്‍ പോലീസിന് കഴിയില്ല. പ്രണയ പരാജയങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിക്കുന്ന ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications