ആസിഡ് ഒഴിച്ച് ഇരട്ടക്കൊലപാതകം; ആര്‍ജെഡി മുന്‍ എംപിക്ക് ജീവപര്യന്തം
സിവാന്‍: സഹോദരന്മാരെ ആസിഡ് ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ആര്‍ജെഡി മുന്‍ എം പി മുഹമ്മദ് ഷഹാബുദ്ദീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബിഹാറിലെ സിവാനിലെ പ്രാദേശിക കോടതിയാണ് വിധി പ്രസ്താവിച്ചത്. ഷഹാബുദ്ദീന്റെ മൂന്നു കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകലിനും, ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമാണ് ഷഹാബുദ്ദീനെതിരെ കുറ്റം ചുമത്തിയിരുന്നത്.
2004ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ ബിസിനസുകാരനായ ചന്ദ്രശേഖരന്റെ ഗിരിഷ് രാജ്, സതിഷ് രാജ്, രാജിവ് റോഷന്‍ എന്നിവരെ ഷഹാബുദ്ദീനും സംഘവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാജിവ് റോഷന്‍ ഇവരുടെ പിടിയില്‍ നിന്നും പിന്നീട് രക്ഷപ്പെട്ടു. എന്നാല്‍ ഗിരിഷിനെയും സതിഷിനെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച് കൊലപ്പെടുത്തി.

ഇവരുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്ന ബിജെപി പ്രാദേശിക നേതാവ് രാജീവ് റോഷനെയും പിന്നീട് കൊലപ്പെടുത്തി. ഷഹാബുദ്ദീന്റെ മകന്‍ ഒസാമയുടെ നേതൃത്വത്തിലായിരുന്നു കൊലപാതകമെന്ന് പറയുന്നു. കേസില്‍ ഒസാമയ്‌ക്കെതിരെ കോടതിയില്‍ വിചാരണ നടന്നു വരികയാണ്.
കോടതിയും കേസുമൊന്നും ഷഹാബുദ്ദീന് പുതിയ കാര്യമല്ല. നേരത്തെയും പല കേസുകളിലും അകപ്പെട്ട് ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. എതിര്‍ക്കുന്നവരെ ഏതുവിധേനയും ഇല്ലാതാക്കുന്ന നയമാണ് ഷഹാബുദ്ദീന്റെത്. ഒട്ടേറെ അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെങ്കിലും പലപ്പോഴും സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്.












Click it and Unblock the Notifications