ബീഹാറില്‍ ആര്‍ജെഡി നേതാവിന്റെ സാഹോദരന്‍ വെടിയേറ്റ് മരിച്ചു
പാറ്റ്‌ന: ബീഹാറില്‍ വോട്ടെടുപ്പിനിടെ ആര്‍ജെഡി നേതാവിന്റെ സഹോദരന്‍ വെടിയേറ്റു മരിച്ചു. ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ബീഹാറിലെ പുര്‍നിയ ജില്ലയിലാണ് സംഭവം നടന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്ന ധംദാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പുര്‍നിയ. ആയുധ ധാരിയ ഒരാള്‍ കൊല്ലപ്പെട്ട ബെനിസിങ്ങിനെതിരെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Recommended Video
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam
നേരത്തെ കഴിഞ്ഞ മാസം ആദ്യം വെടിയേറ്റു മരിച്ച ബെനിസിങ്ങിന്റെ സഹോദരരും യൂത്ത് ആര്‍ജെഡി പ്രവര്‍ത്തക്കരുമായ ബിട്ടു സിങ്, അങ്കിത് സിങ്ങ് എന്നിവരെ എകെ ഫോര്‍ട്ടി സെവന്‍ തോക്ക് കയ്യില്‍ വെച്ചതിനെ തുടര്‍ന്ന് എസ് ടി എഫ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരുടെ വാഹനങ്ങളില്‍ നിന്നാണ് എകെ ഫോര്‍ട്ടി സെവന്‍ തോക്കുകള്‍ കണ്ടെത്തിയത്.നിരവധി കേസുകളില്‍ പ്രതികളുമാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍മാര്‍. സഹോദരന്‍മാരോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണോ ബെനി സിങ്ങിനെ വെടിവെച്ച് കൊന്നത് എന്ന് വ്യക്തമല്ല.കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്കയച്ചു.
ബീഹാറില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ചു. അവസാനഘട്ട തിരഞ്ഞെടുപ്പില്‍ 55% പോളിങ് നടന്നതായാമ് പുറത്ത് വരുന്ന വിവരം . നവംബര്‍ 10നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications