തമിഴ്‌നാട്ടില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ വീഴും; വിജയം ഉറപ്പിച്ച് ദിനകരന്റെ പ്രവചനം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ആര്‍കെ നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം തനിക്ക് അനൂകലമാണെന്ന് ലീഡ് നിലയില്‍ നിന്ന് വ്യക്തമായ ദിനകരന്‍ മാധ്യമങ്ങളുമായി സംസാരിച്ചത് അതീവ സന്തോഷത്തോടെ. ആദ്യ മൂന്നുഘട്ട ഫലവും പുറത്തുവന്നതോടെ ദിനകരന് വ്യക്തമായ ലീഡാണുള്ളത്. പാര്‍ട്ടിയും ചിഹ്നവുമല്ല, ജനങ്ങളാണ് പ്രധാനമെന്ന് ദിനകരന്‍ പറഞ്ഞു.

Ttv

തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണിത്. എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് മാസത്തിനകം നിലംപൊത്തും. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വികാരമാണ് പ്രകടമായിരിക്കുന്നതെന്നും ദിനകരന്‍ പറഞ്ഞു.

വിജയം ദിനകരന് ഒപ്പമാണെന്ന് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ശ്രമിച്ചത് വോട്ടെണ്ണല്‍ അല്‍പ്പനേരം തടസപ്പെട്ടു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയാണ് വോട്ടെണ്ണല്‍ വീണ്ടും ആരംഭിച്ചത്.

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിന് വേണ്ടി ഏറെ നാള്‍ തര്‍ക്കമുണ്ടായിരുന്നു. ദിനകരന് ചിഹ്നം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ടില ചിഹ്നം വിട്ടുതരില്ലെന്നായിരുന്നു പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷത്തിന്റെ നിലപാട്. അണ്ണാഡിഎംകെയുടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്.

തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ ജനവിധി തേടിയത്. ചിഹ്നമല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് ഈ പശ്ചാത്തലത്തിലാണ് ദിനകരന്‍ ചൂണ്ടിക്കാട്ടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
'Palaniswami Government Will Fall In 3 Months', Says TTV Dhinakaran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്