സൈന്യത്തെ രാഷ്ട്രീയ കളിയുടെ ഭാഗമാക്കരുതെന്ന് സൈന്യം; ദേശീയ വികാരം ചൂഷണം ചെയ്യരുത് പ്ലീസ്...
രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് നിരവധി സൈനീക ഉദ്യോഗസ്ഥരും മുന്‍ സൈനീകരും പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലി: പാകിസ്ഥാന്‍ സിനിമ താരങ്ങള്‍ അഭിനയിച്ചാല്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആവശ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് നിരവധി സൈനീക ഉദ്യോഗസ്ഥരും മുന്‍ സൈനീകരും പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച 'യേ ദില്‍ ഹേ മുശ്കില്‍' പ്രദര്‍ശനം തടയുമെന്ന് നേരത്തെ എംഎന്‍എസ് ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. പ്രശ്‌നപരിഹാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വെച്ച ഉപാധികളില്‍ ഒന്നായിരുന്നു സൈന്യത്തിന് സംഭാവന നല്‍കണമെന്നത്.

ചൂഷണം
ദേശീയവികാരം ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന്‍ ബ്രിഗേഡിയര്‍ കുശാല്‍ താക്കൂര്‍ പറഞ്ഞു.

പാക് അഭിനേതാക്കള്‍
പാക് താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്‌ളൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭാവിയില്‍ പാക് അഭിനേതാക്കളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ല എന്നിവയായിരുന്നു മറ്റു രണ്ട് നിബന്ധനകള്‍.

നിര്‍ബന്ധിത സംഭാവന
ഫണ്ടിനായി യാചിച്ച് സൈന്യം എവിടേയും പോകില്ല. സിനിമാ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പണം സംഭാവന ചെയ്യാം. എന്നാല്‍ നിര്‍ബന്ധിത സംഭാവന അസ്വീകാര്യമാണ്. സൈന്യത്തെ ഒരിക്കലും രാഷ്ട്രീയക്കളിയുടെ ഭാഗമാക്കരുതെന്ന് ലെഫ്റ്റനന്റ് ജനറല്‍ ബിഎസ് ജെയ്‌സ്വാള്‍ പറഞ്ഞു.

സിനിമ വിലക്ക്
ഉറി ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എംഎന്‍എസ് പാക് താരങ്ങളെ അഭിനയിപ്പിച്ച സിനിമകള്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.












Click it and Unblock the Notifications