വാഹനങ്ങള്‍ തമ്മിലുരസി, വാക്കു തര്‍ക്കം കൊലയില്‍ കലാശിച്ചു
വാഹനങ്ങള്‍ കൂട്ടി ഉരസി. ബിസിനസുതകാരന് ഫാക്ടറി ഉടമയെ വെടിവച്ചു കൊന്നു. ദില്ലിയിലാണ് സംഭവം.
ദില്ലി : റോഡില്‍വച്ച് വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ ബിസിനസുകാരന് ഫാക്ടറി ഉടമസ്ഥനെ വെടിവച്ചു കൊന്നു. ദില്ലിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ ബിസിനസുകാരനാണ് 25കാരനായ ഫാക്ടറി ഉടമയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് അറസറ്റ് ചെയ്തു.
ഞായറാഴ്ച ദില്ലിയിലെ ദല്ലു പുരയിലാണ് സംഭവം. പുതിയ ഫോര്‍ഡ് എന്‍ഡവറില്‍ വരികയായിരുന്ന യശ്പാല്‍ എന്ന വസ്തു കച്ചവടക്കാരനാണ് ഫാക്ടറി ഉടമയായ ദീപക് ഭാദനയെ വെടിവച്ച് കൊലപ്പെടുത്തിയത്. വിഐപി നമ്പര്‍ പ്ലേറ്റോടുകൂടിയതായിരുന്നു യശ്പാലിന്റെ വാഹനമെന്ന് ദീപകിന്റെ ബന്ധു പറഞ്ഞു. ബന്ധുവീട്ടില്‍ നിന്ന് വരികയായിരുന്നു ദീപക്.

എതിര്‍ദിശയില്‍ വരികയായിരുന്ന ഫോര്‍ഡ് എന്‍ഡവര്‍ ദീപക്കും ബന്ധുവും സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവയില്‍ ഉരസുകയായിരുന്നു. ബന്ധുവായിരുന്ന സുഖ്ബീര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ യശ്പാലിനോട് ദീപക് വിളിച്ചു പറഞ്ഞു.
ഇതില്‍ പ്രകോപിതനായ യശ്പാല്‍ ദീപക്കിനെ ചീത്ത വിളിക്കുകയായിരുന്നു. യശ്പാല്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഇതിനിടെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ ദീപക്കിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചു. ഇത് ദീപക് തടഞ്ഞതോടെ ഇയാള്‍ ദീപകിനെ വെടിവയ്ക്കുകയായിരുന്നു. ദീപകിന്റെ ചെവിയിലാണ് വെടിവച്ചത്. സംഭവസ്ഥലത്തു തന്നെ ദീപക് മരിച്ചു.
ദീപകിനെ വെടിവച്ച ശേഷം സ്വന്തം വാഹനത്തില്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു. ദീപകിന്റെ ചില ബന്ധുക്കള്‍ ഇയാള്‍ക്കു പിന്നെ പോയെങ്കിലും പിടിക്കാനായില്ല. എന്നാല്‍ ഇയാളെ പിന്നീട് നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് ലൈസന്‍സുള്ള തോക്ക് കണ്ടെടുത്തു. വിഐപി രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.
ഫരീദബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ദീപക്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ നിര്‍മ്മിക്കുന്ന ഫാക്ടറി ഉടമയാണ് ദീപക്. ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇയാളുടെ വിവാഹം. ഒരു കുഞ്ഞ് ജനിക്കാനിരിക്കെയാണ് ദീപകിന്റെ മരണം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications