കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിന്റെ അടുത്തു വരില്ല അമേരിക്കയിലെ റോഡുകൾ , ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശില്‍ താന്‍ അധികാരത്തില്‍ വരുന്നതിന് മുന്നെ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു

  • By Ankitha
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിലെ റോഡുകൾക്ക് അമേരിക്കയിലെ റോഡുകളെക്കാൾ നിലവാരമുണ്ടെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനക്ക് ട്വിറ്ററിൽ ട്രോളിൻറെ പെരുമഴ. ചൗഹാന്റെ പ്രസ്താവനയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെയും മധ്യപ്രദേശിലേയും റോഡുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതാണ് ചൗഹാനെ ട്രോളിയിരിക്കുന്നത്.

അമേരിക്കയിലെ റോഡുകളെക്കാൾ നിലവാരം മധ്യപ്രദേശിലെ റോഡുകൾക്കാളെന്നും അത് വാഷിങ്ടണ്ണിലെ റോഡിലൂടെ യാത്ര ചെയ്തപ്പോൾ തനിക്ക് മനസിലായെന്നും ചൗഹാൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ട്രോളി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിന്റെ റോഡുകളുടെ നിലവാരത്തെ കുറിച്ചുള്ള ട്രോളുകൾ ട്വിറ്ററിൽ ഉയർന്നിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് മധ്യപ്രദേശിലേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പലരും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകരെ ക്ഷണിക്കാനായുള്ള ആറ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിലാണ് ചൗഹാൻ.

chouhan

മധ്യപ്രദേശിൽ തന്റെ കീഴിലുള്ള സർക്കാർ വരുന്നതിനും മുൻപ് റോഡുകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നുവെന്നും ചൗഹാൻ പറയുന്നുണ്ട്. എന്നാൽ തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് വളരെ വിശാലമായ റോഡുകൾ നിർമ്മിക്കാനായെന്നും ചൗഹാൻ പറഞ്ഞു. മോദി സർക്കാരിന്റെ കീഴിൽ സാമ്പത്തികമായി ഇന്ത്യ വളരെ വേഗം വളർന്നുവെന്നും ചൗഹാൻ വ്യക്തമാക്കി.

English summary
Roads in the United States, often considered the gold standard in India, aren't good enough for Madhya Pradesh Chief Minister Shivraj Singh Chouhan. On a visit to the US to attract investors to the state, Mr Chouhan has told a meeting that he felt the roads back home in Madhya Pradesh were a lot better than those in the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X