അഭയം തേടി റോഹിങ്ക്യൻ ജനത കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക്; രണ്ടാഴ്ചക്കിടെ മൂന്നു ലക്ഷം പേർ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ജനീവ: മ്യാൻമാറിൽ ആഭ്യന്തര കലാപം ശക്തമായതിനെ തുടർന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യൻ മുസ്ലീങ്ങളുടെ എണ്ണം 3 ലക്ഷം കഴിഞ്ഞതായി യുഎൻ റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരാണ് ദിനം പ്രതി മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറുന്നത്.

മോദിയെ പൂട്ടാനുള്ള ആയുധം തേടി രാഹുലിന്റെ വിദേശയാത്ര; ലക്ഷ്യം 2019 ലെ തിരഞ്ഞെടുപ്പ്

ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ വൻ ദുരന്തമായിരിക്കും വരാൻ പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജനങ്ങളുടെ കൂട്ടം പാലായനം തുടരുകയാണെങ്കിൽ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് സുരക്ഷ സമിതയിയെ അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലേക്ക്

ബംഗ്ലാദേശിലേക്ക്

മ്യാൻമാർ സർക്കാരിന്റെ ക്രൂരമായ പീഡനത്തിനെ തുടർന്ന് രണ്ടാഴ്ചക്കകം മൂന്ന് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലീങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്. ബുദ്ധമത ഭൂരിപക്ഷമായ മ്യാന്മറിലെ സൈന്യം അതിര്‍ത്തിയില്‍പോലും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

 റോഹിങ്ക്യൻ ജനങ്ങളെ പിന്തുണച്ച് പാകിസ്താൻ

റോഹിങ്ക്യൻ ജനങ്ങളെ പിന്തുണച്ച് പാകിസ്താൻ

സർക്കാരിൽ നിന്ന് നേരിടുന്ന ക്രൂരമായ പീഡനത്തിൻ റോഹിങ്ക്യൻ മുസ്ലീങ്ങളെ പിന്തുണച്ച് പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്താനിലെ മ്യാൻമാർ അംബാസിഡറെ വിളിച്ചു വരുത്തി

മ്യാൻമാർ സർക്കാരിന്റെ ആസൂത്രിത പീഡനം

മ്യാൻമാർ സർക്കാരിന്റെ ആസൂത്രിത പീഡനം

റോഹിങ്ക്യൻ മുസ്ലീം ജനതയ്ക്ക് നേരെയുള്ള പീഡനം ആസൂത്രിതമാണെന്ന് മലേഷ്യ പറഞ്ഞു. കൂടാതെ ബംഗ്ലാദേശിലേക്ക് സഹായവുമായി വിമാനമയച്ചു.

ജനങ്ങളെ ഉൾകൊള്ളൻ പറ്റില്ല

ജനങ്ങളെ ഉൾകൊള്ളൻ പറ്റില്ല

മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീങ്ങളുടെ കുടിയേറ്റത്തെ എതിർത്ത് ബംഗ്ലാദേശ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി നിരവധി പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് എത്തുന്നത്. ഇവരെ എല്ലാ ജനങ്ങളേയും ഉൾക്കൊള്ളാനുള്ള ശേഷി രാജ്യത്തിനില്ലെന്ന് സർക്കാർ യുഎന്നിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അഭയാർഥി പ്രശ്നത്തിൽ വോക രാജ്യങ്ങൾ ഇടപെടണമെന്നും ബംഗ്ലദേശ് അറിയിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു. എന്നാൽ റാഖിനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പാലയനത്തെ കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല

മ്യാൻമാറിൽ സംഘർഷം

മ്യാൻമാറിൽ സംഘർഷം

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ സൈന്യവും റോഹിങ്ക്യൻ മുസ്ലീങ്ങളും തമ്മിൽ സംഘർഷം നടന്നു വരുകയായിരുന്നു. സൈന്യം ഇവർക്കെതിരെ ക്രൂരമായ പീഡനങ്ങൾ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യൻ മുസ്ലീം ജനതയും തമ്മിലുള്ള സംഘർഷത്തിൽ 10000ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാർത്ത ഏജൻസി എഎഫ്പി അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The number of Rohingya Muslims fleeing to Bangladesh in the last two weeks to escape the violence in Myanmar has shot up to about 270,000, a spokeswoman for the UN High Commissioner for Refugees said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്