രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രശസ്തര്‍ അവാര്‍ഡ് തിരികെ നല്‍കുന്നു
ദില്ലി: ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ഒട്ടേറെ പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ നാടിനെ നടുക്കി കൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥിയുടെ മരണം എത്തിയത്. രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയെ ഓര്‍ക്കുമ്പോള്‍ ആരുടെ കണ്ണും നിറഞ്ഞു പോകും. രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയാണ് പ്രമുഖര്‍ പ്രതിഷേധിക്കുന്നത്. പ്രശസ്ത കവി അശോക് വാജ്‌പേയ് ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഡിലിറ്റ് ബിരുദം തിരികെ നല്‍കി കൊണ്ടാണ് അശോകിന്റെ പ്രതികരണം.

ഹൈദരാബാദ് സര്‍വ്വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദമാണ് അശോക് വാജ്‌പേയ് തിരികെ നല്‍കിയത്. ദളിത് വിരുദ്ധ സമീപനമാണ് രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിറകില്‍ എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദളിത് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍വ്വകലാശാലയുടെ അംഗീകാരം തനിക്ക് വേണ്ടെന്നാണ് അശോക് വാജ്‌പേയ് പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഇത്തരം സര്‍വ്വകലാശാലകളെ മുക്തമാക്കണമെന്നും അദ്ദേഹം പറയുന്നു. ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്.












Click it and Unblock the Notifications