• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിദിന കോവിഡ് കേസുകൾ 6000ത്തിൽ നിന്ന് 40ലേക്ക്; ലഖ്നൗവിൽ മഹാമാരിയെ പിടിച്ചുകെട്ടിയത് ഈ മലയാളി ഐഎഎസ് ഓഫീസർ

ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ലഖനൗ മുതൽ ഉൾഗ്രാമങ്ങൾ വരെ മഹാമാരിയിൽ ഏറെ ബുദ്ധിമുട്ടി. ലഖ്നൗവിൽ ഒരു ഘടത്തിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ അവിടെ നിന്നെല്ലാം നഗരത്തെ പൂർവ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ് ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ.

cmsvideo
  Meet Kerala-born IAS officer Roshan Jacob credited for containing COVID-19 spread in Lucknow

  2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ജേക്കബാണ് ലഖ്നൗവിനെ മഹാമാരിയുടെ ആഘാതത്തിൽ നിന്നും തിരികെ കൊണ്ടുവന്നത്. ഏപ്രിൽ മൂന്നാം വാരം 6000ത്തോളം പ്രതിദിന കേസുകളാണ് ലഖ്നൗവിൽ മാത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ ജൂൺ നാലിലേക്ക് എത്തിയപ്പോൾ അത് 40 കേസുകളായി കുറഞ്ഞു. പ്രത്യേക ചുമതല നൽകിയാണ് റോഷനെ സർക്കാർ ലഖ്നൗവിലേക്ക് നയിച്ചത്.

  ജില്ല മജിസ്ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഏപ്രിൽ 17 മുതൽ ജൂൺ രണ്ട് വരെയായിരുന്നു റോഷൻ ജേക്കബിന് ചുമതലയുണ്ടായിരുന്നത്. തനിക്ക് കിട്ടിയ സമയത്തിനുള്ളിൽ റോഷൻ ചെയ്ത പ്രവർത്തനങ്ങൾ കോവിഡ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പിന്നാലെ നിരവധി ആളുകളാണ് റോഷനം പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിൽ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും ഉൾപ്പെടുന്നു.

  എന്നാൽ ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷൻ ജേക്കബ് പറയുന്നത്. ജനങ്ങളുടെ നിശ്ചദാർഢ്യത്തിന് മുന്നിലാണ് വൈറസ് കീഴടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. "ലഖ്നൗവിൽ ആദ്യമെത്തുമ്പോൾ നഗരം മുഴുവൻ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥ‍യിലുള്ളവർക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു." റോഷൻ പറഞ്ഞു.

  അടിത്തട്ട് മുതലുള്ള പദ്ധതികളാണ് റോഷൻ ലഖ്നൗവിൽ നടപ്പാക്കിയത്. രോഗ ബാധിതർക്ക് മരുന്ന് കിറ്റ് വിതരണം ചെയ്യുന്നത് മുതൽ ഓക്സിജൻ വിതരണം വരെ ഓരോ പ്രവർത്തനങ്ങളിലും റോഷന്റെ ഇടപ്പെടലുണ്ടായിരുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഹോം ഐസൊലേഷൻ ഫലപ്രദമായി നടപ്പാക്കി. ആശുപത്രികളിലും വീടുകളിലും നേരിട്ടെത്തിയായിരുന്നു റോഷന്റെ പ്രവർത്തനം.

  സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

  നങ്ങളെ നേരിട്ട് കാണാൻ എനിക്ക് ഇഷ്ടമാണ്. കോവിഡിനെ ഒരു രോഗമെന്നതിനേക്കാൾ അപ്പുറം ഒരു ശത്രുവായാണ് ജനം കാണുന്നത്. വീടുകൾ സീൽ ചെയ്യുകയോ ബാരിക്കേഡുകൾ വെക്കുകയോ ചെയ്യരുതെന്ന് നിർദേശിച്ചു. ഇത്, ജനങ്ങളുടെ ഭയം ഇല്ലാതാക്കി. ആരോഗ്യപ്രവർത്തകരെ നോക്കിക്കാണുന്ന രീതി മാറ്റിയെന്നും റോഷൻ പറഞ്ഞു.

  ഇതിനോടകം തന്നെ മികച്ച ഉദ്യോഗസ്ഥ എന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ റോഷന് സാധിച്ചിട്ടുണ്ട്. 2013ൽ ഗോണ്ട പോലെയുള്ള പിന്നാക്ക ജില്ലകളിൽ എൽ.പി.ജി വിതരണം കാര്യക്ഷമമാക്കിയതിലും ജനങ്ങളുടെ പ്രശ്നങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അറിയുന്ന പദ്ധതി നടപ്പാക്കിയതിലൂടെയുമെല്ലാം ജനങ്ങൾക്ക് സ്വീകര്യയയാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥ.

  ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

  എം ബി രാജേഷ്
  Know all about
  എം ബി രാജേഷ്

  English summary
  Roshan Jacob Malayali IAS officer who contained COVID-19 spread in Lucknow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X