കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ പ്രതിമക്കു സമീപം ഭഗവത്ഗീത മാത്രം!!കലാം മതത്തിനുമപ്പുറം!!വിവാദം കത്തുന്നു

പ്രതിമക്കു സമീപം വെച്ചിരുന്ന ഖുറാനും ബൈബിളും നീക്കം ചെയ്തു.

Google Oneindia Malayalam News

ചെന്നൈ: മതം സംബന്ധിച്ച വിവാദങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ത്യയുയെ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാമിന്റെ അടുത്തിടെ അനാച്ഛേദനം ചെയ്യപ്പെട്ട പ്രതിമയെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ വിവാദം. പ്രധാന വില്ലന്‍ ബിജെപിയും. കലാമിന്റെ പുതിയതായി നിര്‍മ്മിച്ച പ്രതിമക്കു സമീപം ഭഗവത്ഗീതയുടെ മാതൃക മാത്രം സ്ഥാപിച്ചതിനെതിരെയാണ് വിമര്‍ശനങ്ങളുയരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമേ കലാമിന്റെ കുടുംബാംഗങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കലാം മതത്തിന് അതീതനാണെന്നും ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുക്കി നിര്‍ത്തേണ്ട ആളല്ലെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കഴിഞ്ഞയാഴ്ച പ്രതിമ അനാച്ഛേദനം ചെയ്തത്. 20 കോടി രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.പ്രധാനമന്ത്രിയുടെ വരവിന് തൊട്ടുമുന്‍പാണ് പ്രതിമക്കു സമീപം ഭഗവത്ഗീത സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നില്‍ ബിജെപി..?

പിന്നില്‍ ബിജെപി..?

കലാമിന്റെ പ്രതിമക്കു സമീപം ഭഗവത്ഗീത സ്ഥാപിച്ചതിനു പിന്നില്‍ ബിജെപിയുടെ വക്രബുദ്ധിയാണെന്നാണ് എംഡിഎംകെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കലാമെന്നും കലാമിന്റെ പ്രതിമക്കു സമീപം സ്ഥാപിക്കേണ്ടിയിരുന്നത് തമിഴ് സാഹിത്യത്തിലെ ക്ലാസിക് ആയ തിരുക്കുറള്‍ ആയിരുന്നുവെന്നും എംഡിഎംകെ നേതാവ് വൈകോ അഭിപ്രായപ്പെട്ടു.

ബൈബിളും ഖുറാനും എടുത്തുമാറ്റി

ബൈബിളും ഖുറാനും എടുത്തുമാറ്റി

കലാമിന്റെ ബന്ധുവായ ഷെയ്ഖ് സലീം ഭഗവത്ഗീതയോടൊപ്പം ഖുറാനും ബൈബിളും കലാമിന്റെ പ്രതിമക്കു സമീപം സ്ഥാപിച്ചിരുന്നു. എന്നാല്‍ ചില തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബൈബിളും ഖുറാനും എടുത്തു മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

സ്ഥാപിക്കേണ്ടിയിരുന്നത് തിരുക്കുറല്‍

സ്ഥാപിക്കേണ്ടിയിരുന്നത് തിരുക്കുറല്‍

തിരുക്കുറലിലെ പല സന്ദേശങ്ങളും കലാം അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഉപയോഗിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ പ്രതിമ കാണുന്നുണ്ട്. കലാം ഗീത മാത്രം ഇഷ്ടപ്പെട്ടിരുന്ന വ്യക്തായിരുന്നവെന്ന് അവര്‍ തെറ്റിദ്ധരിച്ചേക്കാം. തിരുക്കുറളിന് ആഗോള സ്വീകാര്യതയുണ്ട്. ഗ്രീക്ക് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പോലും കലാം തിരുക്കറളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചിരുന്നു. തിരുക്കുറള്‍ സ്ഥാപിക്കുന്നത് കലാമിനോടുള്ള സമര്‍പ്പണമാകുമെന്നും വൈകോ പറഞ്ഞു.

കലാം മതത്തിനുമപ്പുറം

കലാം മതത്തിനുമപ്പുറം

കലാം മതത്തിനുമപ്പുറമാണെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ ബന്ധു പറയുന്നത്. കലാമിന്റെ പ്രതിമക്കു സമീപം പെട്ടെന്ന് ഭഗവത്ഗീത പ്രത്യക്ഷുപ്പെട്ടത് തന്നെ ഞെട്ടിച്ചെന്നും ഇയാള്‍ പറയുന്നു.

കേന്ദ്രമന്ത്രിക്കും പറയാനുണ്ട്

കേന്ദ്രമന്ത്രിക്കും പറയാനുണ്ട്

എല്ലാ മതങ്ങളെയും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു കലാമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറയുന്നു. അദ്ദേഹത്തെ ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി ഡി ജയകുമാര്‍ അറിയിച്ചു.

അധികൃതര്‍ പറയുന്നത്

അധികൃതര്‍ പറയുന്നത്

എന്നാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന് ഡിആര്‍ഡിഔയിലെ അധികൃതര്‍ പറയുന്നു. തങ്ങള്‍ക്കു നല്‍കിയ പ്ലാന്‍ അനനുസരിച്ച് പ്രതിമ നിര്‍മ്മിക്കുക മാത്രമാണ് ചെയ്തത്. കലാം വീണ വായിക്കുന്ന രീതിയുള്ള പ്രതിമയാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Before Inauguration, A Bhagwat Gita Surfaced At President Kalam's Statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X