സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി രാജകുടുംബം...... നേട്ടവുമായി കോണ്‍ഗ്രസ്... ബിജെപിയെ കൈവിട്ടു!!

ജയ്പൂര്‍: ബിജെപിക്ക് രാജസ്ഥാനില്‍ വീണ്ടും തിരിച്ചടി. ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം തീര്‍ത്തും നഷ്ടമായെന്ന് വ്യക്തമായിരിക്കുകയാണ്. രാജസ്ഥാനിലെ പ്രമുഖ രാജകുടുംബം കോണ്‍ഗ്രസിനും സച്ചിന്‍ പൈലറ്റിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഇത്. അതേസമയം രജപുത്രരും ബ്രാഹ്മണരും ബിജെപിയെ കൈയ്യൊഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ഇത് ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരെ ഇത്ര ശക്തമായ വികാരം ഉണ്ടാവുന്നത്. അമിത് ഷായുടെ തന്ത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയും സംസ്ഥാനത്ത് പ്രതിഫലിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം കോണ്‍ഗ്രസ് ഇത്ര വലിയ പിന്തുണ ലഭിച്ചതോടെ കടുത്ത ആത്മവിശ്വാസത്തിലാണ്.

പൈലറ്റിന് ഉപാധിയില്ലാത്ത പിന്തുണ

പൈലറ്റിന് ഉപാധിയില്ലാത്ത പിന്തുണ

ടോങ്കില്‍ ഉപാധിയില്ലാത്ത പിന്തുണയാണ് രാജകുടുംബം സച്ചിന്‍ പൈലറ്റിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ വിജയിപ്പിക്കാന്‍ പരസ്യമായ ആഹ്വാനവും നടത്തിയിട്ടുണ്ട്. ടോങ്കിലെ നവാബായ അഫ്താബ് അലി ഖാന്‍ തന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും സച്ചിന്‍ പൈലറ്റിന് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയം ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്.

മുസ്ലീം മണ്ഡലം

മുസ്ലീം മണ്ഡലം

ടോങ്ക് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ നവാബിന് വലിയ പ്രാധാന്യമാണ് ഉള്ളത്. അദ്ദേഹത്തിന് സംസ്ഥാനത്ത് തന്നെ വലിയ സ്വാധീനമാണ് ഉള്ളത്. പരസ്യമായ ആഹ്വാനം ആദ്യമായിട്ടാണ് അഫ്താബ് അലി ഖാന്‍ നടത്തുന്നത്. സാധാരണ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന്റെയോ അതല്ലെങ്കില്‍ ആരെയെങ്കിലും വിജയിപ്പിക്കാനോ ഈ വിഭാഗം ആഹ്വാനം ചെയ്യാറില്ല. എന്നാല്‍ ബിജെപിയുടെ ഭരണം മോശമായ സാഹചര്യത്തിലാണ് അദ്ദേഹം പരസ്യമായ പിന്തുണ നല്‍കിയിരിക്കുന്നത്.

മുസ്ലീം സ്ഥാനാര്‍ത്ഥിയായിട്ടും രക്ഷയില്ല

മുസ്ലീം സ്ഥാനാര്‍ത്ഥിയായിട്ടും രക്ഷയില്ല

ടോങ്കില്‍ സച്ചിന്‍ പൈലറ്റിനെ നേരിടാന്‍ ബിജെപി ഭയപ്പെട്ടിരുന്നു. ഇവിടെ ആദ്യം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി യൂനുസ് ഖാനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇത്രയൊക്കെ ആയിട്ടും ബിജെപിക്ക് വോട്ടു ചെയ്യില്ലെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യൂനുസ് ഖാന്‍ വന്നിട്ടും ഇവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് മുസ്ലീങ്ങള്‍ ദയനീയ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നാണ് ആരോപണം.

പൈലറ്റ് അനുയോജ്യനാണ്

പൈലറ്റ് അനുയോജ്യനാണ്

രാജസ്ഥാന്റെ ഭാവി യുവാക്കളുടെ കൈയ്യിലാണെന്ന് അഫ്താബ് അലി ഖാന്‍ പറയുന്നു. അതുകൊണ്ട് പൈലറ്റാണ് ടോങ്കിന്റെ അനുയോജ്യനായ നേതാവ്. അജ്‌മേറില്‍ മത്സരിച്ച നേതാവാണ് പൈലറ്റ്. അതുകൊണ്ട് ടോങ്കിനെ കുറിച്ച് നന്നായി അദ്ദേഹത്തിനറിയാം. ഇവിടെ വ്യവസായങ്ങളോ നല്ല വിദ്യാഭ്യാസമോ ബിജെപിയുടെ ഭരണത്തില്‍ ലഭിച്ചിട്ടില്ല. ഇതൊക്കെ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ പൈലറ്റിന് സാധിക്കുമെന്നും ഖാന്‍ പറഞ്ഞു. അതേസമയം അഇദ്ദേഹത്തിന്റെ അന്‍ജ്ഞുമന്‍ സമിതിയുടെ നിലപാടും ഇതില്‍ നിര്‍ണായകമാകും.

വിഭാഗീയത ഒഴിയുന്നു

വിഭാഗീയത ഒഴിയുന്നു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം കഴിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ് വിമതരെ നേരിട്ട് കാ ണാന്‍ ഒരുങ്ങുകയാണ്. സ്ഥാനാര്‍ത്ഥികളായവരൊക്കെ പാര്‍ട്ടിയുമായി അടുക്കുമെന്ന് തന്നെയാണ് സൂചന. പൈലറ്റിന് പുറമേ അജയ് മാക്കന്‍, ഗുലാം നബി ആസാദ്, അവിനാഷ് പാണ്ഡെ, മുകുള്‍ വാസ്‌നിക്, ദേവേന്ദ്ര യാദവ് എന്നിവര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനമാണിത്. ഇവര്‍ക്ക് മുന്നില്‍ തള്ളിക്കളയാനാവാത്ത ഓഫറുകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.

ആരെയും കൈവിടില്ല

ആരെയും കൈവിടില്ല

ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ത്ഥികളായിട്ടുള്ളര്‍ വിമതരല്ലെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇവര്‍ക്ക് മികച്ച ചുമതല തന്നെ നല്‍കും. ഇവര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. നാല് വിമത സ്ഥാനാര്‍ത്ഥികള്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെപിയെ പോലെ കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്നും വിമത ശല്യത്തെ കുറിച്ച ബിജെപിയോട് ചോദിക്കാനുമായിരുന്നു അജയ് മാക്കന്റെ പരിഹാസം.

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് മുന്‍തൂക്കം

സംസ്ഥാനത്ത് കോണ്‍ഗ്രസ് എല്ലാ തരത്തിലും മുന്‍പന്തിയിലാണ്. ബാബുലാല്‍ നഗര്‍, മഹാദേവ് സിംഗ് ഖണ്ഡേല, ഭീംരാജ് ഭട്ടി, ബ്രഹ്മദേവ് കുമാവത്ത്, സന്യം ലോധ, സിഎല്‍ പ്രേമി, നാഥുറാം സിനോദിയ തുടങ്ങിയവരായിരുന്നു വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ മസുദയില്‍ സ്ഥാനാര്‍ത്ഥിയായ കുമാവത്ത് പാര്‍ട്ടി നേതൃത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇയാള്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചേക്കും. മഹാദേവ് സിംഗ് ഖണ്ഡേലയും പത്രിക പിന്‍വലിച്ചേക്കും.

ബിജെപി പൊളിയുന്നു

ബിജെപി പൊളിയുന്നു

ബിജെപിയുടെ പ്രചാരണ തന്ത്രളൊന്നും ഫലം കണ്ടിട്ടില്ല. അതിലുപരി വിമത ശല്യമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയപ്പോള്‍ അമിത് ഷായും വസുന്ധര രാജയും വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കുകയായിരുന്നു. വിമത ശല്യം കോണ്‍ഗ്രസ് തീര്‍ത്തതോടെ വിജയസാധ്യത അവര്‍ക്ക് വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഹിന്ദു വിഭാഗങ്ങളായ ബ്രാഹ്മണരും രജപുത്രരും ബിജെപിക്കെതിരെ വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+