കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിക് ട്രെയിൻ യാത്രക്കാരിൽ മരിച്ചത് 80 യാത്രക്കാർ: കണക്ക് പുറത്തുവിട്ടത് റെയിൽവേ പോലീസ്,

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ അതിഥി തൊഴിലാളികളെ സ്വദേശേത്ത് തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളിൽ ഒരു മാസത്തിനിടെ 80 പേർ മരിച്ചെന്ന് റെയിൽവേ പോലീസ്. മെയ് 9നും 29നും ഇടയിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്ത അതിഥി തൊഴിലാളികളിൽ 80 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചിട്ടുള്ളത്.

ക്വാറന്റൈന്‍ ലംഘിച്ച് കറക്കം; വാഹന പരിശോധനക്കിടെ പെട്ടു, കേച്ചേരി സ്വദേശികള്‍ പിന്നീട് പറഞ്ഞത്...ക്വാറന്റൈന്‍ ലംഘിച്ച് കറക്കം; വാഹന പരിശോധനക്കിടെ പെട്ടു, കേച്ചേരി സ്വദേശികള്‍ പിന്നീട് പറഞ്ഞത്...

ട്രെയിൻ യാത്രക്കിടയിലെ തിക്കും തിരക്കുും ഭക്ഷണത്തിന്റെ ലഭ്യതയിലുണ്ടായ പ്രശ്നങ്ങളും ഇവയ്ക്ക് പുറമേ അമിതോഷ്ണവും അതിഥി തൊഴിലാളികളുടെ മരണത്തിന് കാരണമായെന്നാണ് റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്. മരണമടഞ്ഞ അതിഥി തൊഴിലാളികളിൽ ചികിത്സയിൽ കഴിയുന്നവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഉണ്ടെന്നാണ് റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഗർഭിണികൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്കായി കഴിഞ്ഞ ദിവസം മാർഗ്ഗ നിർദേശങ്ങളും പുറപ്പടുവിച്ചിരുന്നു. മെയ് ഒന്ന് മുതൽ 27 വരെയുള്ള കാലയളവിൽ 3,840 ട്രെയിനുകളിലായി അഞ്ച് ദശലക്ഷം തൊഴിലാളികളെ ശ്രമിക് ട്രെയിനുകൾ വഴി സാധിച്ചെന്നാണ് ഇന്ത്യൻ റെയിൽവേ നൽകുന്ന കണക്കുകൾ.

migrant-workers1

അതേ സമയം ഓരോ മരണവും നികത്താനാവാത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച റെയിൽവേ ബോർഡ് ചെയർമാൻ യാത്രാമധ്യേ ആർക്കെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ട്രെയിൻ നിർത്തി ഇത്തരക്കാരെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൌകര്യം റെയിൽവേ ഒരുക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഭക്ഷണം ലഭിക്കാത്തതിനാൽ അതിഥി തൊഴിലാളികൾ മരിച്ചെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മരിച്ചവരുടെ കണക്കുകൾ ലഭ്യമായ ശേഷം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാമെന്നും യാദവ് വ്യക്തമാക്കി.

ഇന്ത്യയിൽ ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് 80 ശതമാനത്തോളം ശ്രമിക് ട്രെയിനുകളും സർവീസ് നടത്തിയത്. മെയ് ഒന്നുമുതലാണ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി മെയ് ഒന്ന് മുതലാണ് രാജ്യത്ത് ശ്രമിക് സർവീസ് ആരംഭിച്ചത്. വൻതോതിൽ അതിഥി തൊഴിലാളികൾ തിരിച്ചെത്തിയതോടെയാണ് ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധനവുണ്ടാകുന്നത്. 1.73 ലക്ഷം പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 4,900 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ആലപ്പുഴ ബൈപ്പാസ്; ഓവര്‍ ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി ആലപ്പുഴ ബൈപ്പാസ്; ഓവര്‍ ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി

English summary
RPF says Around 80 migrants dies onboard in Shramik trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X