കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മന്ത്രിയുടെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപ പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വനിതാ മന്ത്രിയുടെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപ പിടിച്ചെടുത്തു. ആന്ധ്രയിലെ വനിതാ വെല്‍ഫെയര്‍ മന്ത്രി പി സുജാതയുടെ വീട്ടില്‍ നിന്നാണ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച പണം പോലീസ് കണ്ടെടുത്തത്. വീട്ടുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഗോദാവരി ജില്ലയിലെ ഇലുരു ടൗണിലാണ് മന്ത്രിയുടെ വീട്. പോലീസ് പരിശോധന നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. വേലക്കാരി സംശയാസ്പദമായ രീതിയില്‍ ബാഗ് കണ്ടതിനെ തുടര്‍ന്ന് മന്ത്രിയുടെ പിതാവിനെ വിവരം അറിയിക്കുകയും പിതാവ് പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ബാഗുകളില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്തത്.

peethala-sujatha

നോട്ടു കെട്ടുകള്‍ക്കൊപ്പം ശ്രീലക്ഷ്മി എന്ന പേരുള്ള പെണ്‍കുട്ടിയുടെ ഹാള്‍ ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബധനാഴ്ച രാവിലെ ശ്രീലക്ഷമിയുടെ മാതാവ് വിഷ്ണുവതി മന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അടുത്തിടെ ഹോസ്റ്റല്‍ വാര്‍ഡനായി റിട്ടയര്‍ ചെയ്തവരാണ് ഇവര്‍. തന്റെ ബാഗാണ് ഇതെന്ന് വിഷ്ണുവതി പോലീസിനോട് സമ്മതിച്ചു.

വിവാഹം ക്ഷണിക്കാനായാണ് അവിടെ എത്തിയതെന്നും ബാഗ് മറന്നുവെച്ചതാണെന്നും അവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, മകള്‍ക്ക് അധ്യാപികയായി ജോലി ലഭിക്കാനായി മന്ത്രിയുടെ വീട്ടില്‍ കൈക്കൂലി എത്തിച്ചതാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.

English summary
Rs 10 lakh in bags found at Andhra minister's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X