ഓള്‍ ഇന്ത്യ റേഡിയോയെ വെട്ടിച്ചു, രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആര്‍എസ്എസിന്റെ സാന്നിധ്യം

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ഏറ്റവും ആധിപത്യമുള്ള സംഘടന തങ്ങളാണെന്ന് വാദിച്ച് ആര്‍എസ്എസ് രംഗത്ത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. അതായത് ഓള്‍ ഇന്ത്യ റേഡിയോയുടെ റെക്കോര്‍ഡാണ് തങ്ങള്‍ മറികടന്നതെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് രാജ്യത്തിന്റെ 92 ശതമാനം ഭാഗത്തും സാന്നിധ്യമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് രാജ്യത്തിന്റെ 95 ശതമാനം ഭാഗത്തും സാന്നിധ്യമുണ്ടെന്നാണ് ആര്‍എസ്എസ് അറിയിച്ചിരിക്കുന്നത്.

ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!

1

നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സംഘിന്റെ അവകാശവാദം. ഇന്ത്യയിലൊട്ടൊകെ 58976 ശാഖകളാണ് ആര്‍എസ്എസിനുള്ളത്. നാഗാലാന്റ്, മിസോറാം, കശ്മീര്‍ താഴ്‌വര എന്നിവിടങ്ങളിലാണ് ആര്‍എസ്എസിന് ശാഖാ പ്രവര്‍ത്തനങ്ങള്‍ കുറവുള്ളത്. നേരത്തെ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ ശേഷം ആര്‍എസ്എസിന്റെ അധികാരം ഗണ്യമായി വര്‍ധിച്ചിരുന്നു. എന്നാല്‍ 2004ല്‍ ഇതിന് കാര്യമായ കുറവുണ്ടായിരുന്നു. 10000 ശാഖകളുടെ പ്രവര്‍ത്തനം ഈ സമയത്ത് നിലച്ച മട്ടിലായിരുന്നു.

2

2014ഓടെ ഈ ശാഖകളെല്ലാം സജീവമായതായി കണക്കുകള്‍ പറയുന്നു. പിന്നീട് കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തിയതോടെ ശാഖകളുടെ എണ്ണം 40000 ആയി കുതിച്ചു. സംഘാടക പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് ശാഖകള്‍ ഇപ്പോള്‍ പ്രധാനമായും ചെയ്യുന്നത്. പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഓള്‍ ഇന്ത്യ റേഡിയോക്ക് രാജ്യത്താകെ 262 സ്‌റ്റേഷനുകളാണുള്ളത്. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓള്‍ ഇന്ത്യ റേഡിയോയെക്കാള്‍ മൂന്ന് ശതമാനം അധികം വര്‍ധനയാണ് ആര്‍എസ്എസിനുള്ളത്.

ഷുഹൈബിനെ കൊല്ലിച്ചത് സുധാകരന്‍, രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുത്തതില്‍ പിഴച്ചെന്ന് കാന്തപുരം വിഭാഗം

ഷമിയുടെ ഫോണ്‍ റെക്കോര്‍ഡ് ഭാര്യ പുറത്തുവിട്ടു; താരത്തിനെതിരെ തെളിവ്, അലിഷ്ബയുമായി ബന്ധം!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rss beaten all india radio claisms to reach 95 of india

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്