അയോധ്യയില്‍ രാമക്ഷേത്രം മാത്രം; മറ്റൊന്നും നിര്‍മിക്കില്ലെന്ന് ആര്‍എസ്എസ്, തകര്‍ത്തത് പീഡന പ്രതീകം

  • Posted By:
Subscribe to Oneindia Malayalam

നാഗ്പൂര്‍: അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് ആര്‍എസ്എസ്. ആര്‍എസ്എസ് സര്‍കാര്യവാഹക് (ജനറല്‍ സെക്രട്ടറി) ആയി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഭയ്യാജി ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസിന്റെ പരമോന്നത നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ അദ്ദേഹത്തെ സര്‍കാര്യവാഹകായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഭയ്യാജി ജോഷിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം തന്നെയായിരിക്കും അവസാനം നിര്‍മിക്കുക എന്നാണ് ഭയ്യാജി ജോഷി പറഞ്ഞത്. കഴിഞ്ഞദിവസം രാമക്ഷേത്ര വിഷയത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കറും രംഗത്തെത്തിയിരുന്നു. ഭയ്യാജി ജോഷി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ....

അയോധ്യയില്‍ രാമക്ഷേത്രം തന്നെ

അയോധ്യയില്‍ രാമക്ഷേത്രം തന്നെ

അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും സ്ഥാപിക്കില്ല. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം സ്ഥാപിക്കുക തന്നെ ചെയ്യും. എന്നാല്‍ ശരിയായ വഴി മാത്രമേ ഇതിന് വിനിയോഗിക്കൂ. രാമക്ഷേത്രം-ബാബറി മസ്ജിദ് വിഷയത്തില്‍ സമാധാനത്തിലൂടെ പരിഹാരമുണ്ടാകാന്‍ സാധ്യത കുറവാണ്. എങ്കിലും സമാധാന ശ്രമങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഭയ്യാജി ജോഷി പറഞ്ഞു. നേരത്തെ അയോധ്യ വിഷയത്തില്‍ ഭയ്യാജി ജോഷി പ്രതികരിച്ചത് മറ്റൊരു രൂപത്തിലായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ഇസ്ലാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമല്ലെന്നാണ് ഭയ്യാജി ജോഷി പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണം അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഭാഗമാണ്. തകര്‍ത്തുകളഞ്ഞത് പീഡനത്തിന്റെയും അടിമത്വത്തിന്റെയും പ്രതീകമാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.

രാമക്ഷേത്രങ്ങള്‍ക്ക് കുറവുണ്ടോ

രാമക്ഷേത്രങ്ങള്‍ക്ക് കുറവുണ്ടോ

നമ്മുടെ രാജ്യത്ത് രാമക്ഷേത്രങ്ങള്‍ക്ക് കുറവുണ്ടോ? ഇല്ലെന്നാണ് ഉത്തരം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് നിസാരമായ കാര്യമാണോ. ഇതൊരു ഭൂമി വിവാദം മാത്രമാണോ. അല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് അഭിമാനത്തിന്റെ വിഷയമാണ്. അവിടെ തകര്‍ത്തത് അടിമത്വത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ രാമക്ഷേത്രം നിര്‍മിച്ചാല്‍ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകൂവെന്ന് കൊല്‍ക്കത്തയിലെ ഒരു പരിപാടിയില്‍ ഭയ്യാജി ജോഷി പറഞ്ഞു. അയോധ്യയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്ന് കര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങും. എന്നാല്‍ ഈ വേളയില്‍ ഒരു മുസ്ലിം ആരാധനാലയങ്ങള്‍ പോലും ആക്രമിക്കപ്പെടുകയില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു.

മോഹന്‍ ഭാഗവതും ശ്രീശ്രീയും പറയുന്നു

മോഹന്‍ ഭാഗവതും ശ്രീശ്രീയും പറയുന്നു

ഭയ്യാജി ജോഷി പ്രകടിപ്പിച്ച അതേ അഭിപ്രായം തന്നെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും പറഞ്ഞത്. അയോധ്യയില്‍ മറ്റൊരു നിര്‍മാണവും നടക്കില്ല. അത് രാമക്ഷേത്രം തന്നെയായിരിക്കുമെന്നാണ് ഭാഗവത് പറഞ്ഞത്. പക്ഷേ, കഴിഞ്ഞദിവസം വിഷയത്തില്‍ ഇടപെട്ട് ശ്രീശ്രീ രവിശങ്കറും സ്വരം കടുപ്പിച്ച് പ്രതികരിച്ചിരുന്നു. മുസ്ലിംകള്‍ അയോധ്യ ഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുസ്ലിംകള്‍ക്ക് വിശ്വാസപരമായി യാതൊരു പ്രധാന്യവുമില്ലാത്ത സ്ഥലമാണിതെന്നും അദ്ദേഹം ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അയോധ്യ തര്‍ക്കം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

രാമ ജന്മസ്ഥലം മാറ്റാനാകില്ല

രാമ ജന്മസ്ഥലം മാറ്റാനാകില്ല

ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് സമാധാനപരമായ പരിഹാരത്തിന് ശ്രമിച്ച വ്യക്തിയാണ് ശ്രീശ്രീ രവിശങ്കര്‍. നിരവധി മുസ്ലിം നേതാക്കളുമായി അദ്ദേഹം വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിംകള്‍ അയോധ്യയിലെ ഭൂമി ഉപേക്ഷിക്കണം. അവര്‍ക്ക് വിശ്വാസപരമായി യാതൊരു പ്രാധാന്യവുമില്ലാത്ത മണ്ണാണത്. എന്നാല്‍ ഞങ്ങള്‍ക്കാണെങ്കില്‍ രാമന്റെ ജന്മസ്ഥലം മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കില്ല. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം. അല്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറും. ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരുമെന്നും രവിശങ്കര്‍ മുന്നറിയിപ്പ് നല്‍കി. തര്‍ക്കപ്രദേശത്ത് ആരാധന നടത്താന്‍ ഇസ്ലാം അനുവദിക്കുന്നില്ല. പിന്നെ എന്തിനാണ് മുസ്ലിംകള്‍ അയോധ്യ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തത്. രാമന്റെ ജന്മസ്ഥലം തങ്ങള്‍ക്ക് മറ്റൊരിടത്തേക്ക് മാര്‌റാന്‍ കഴിയില്ലെന്നും രവിശങ്കര്‍ പറഞ്ഞു.

വേണമെങ്കില്‍ ആശുപത്രി നിര്‍മിക്കാം

വേണമെങ്കില്‍ ആശുപത്രി നിര്‍മിക്കാം

തര്‍ക്ക സ്ഥലത്ത് ആശുപത്രി പോലുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും നിര്‍മിക്കാമെന്ന നിര്‍ദേശവും രവിശങ്കര്‍ മുന്നോട്ട് വച്ചു. അയോധ്യ വിഷയത്തില്‍ പരിഹാരം കാണുന്നതന് കഴിഞ്ഞ ഒരുവര്‍ഷമായി ശ്രമിക്കുന്ന വ്യക്തിയാണ് രവിശങ്കര്‍. രാജ്യത്തെ 500ലധികം നേതാക്കളുമായി അദ്ദേഹം വിഷയം സംസാരിച്ചിരുന്നു. എല്ലാ വിഭാഗം ആളുകള്‍ക്കും കോടതി വിധി അംഗീകരിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മനസിലാക്കിയാണ് താന്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തത്. എന്നാല്‍ എന്നെ കുറ്റപെടുത്തുകയാണ് ചിലര്‍ ചെയ്തതെന്നും രവിശങ്കര്‍ പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് അയോധ്യയിലെ ബാബറി മസ്ജിദ്. 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര സംഘടനകള്‍ ചേര്‍ന്ന് ഇത് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണിതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം.

ത്രിപുര സെപ്റ്റിക് ടാങ്ക് വിവാദം; ബിജെപി വെല്ലുവിളി ഏറ്റെടുത്ത് സിപിഎം, യുവതിയുടെ അസ്ഥികൂടം?

ഖത്തര്‍ എയര്‍വെയ്‌സ് ശക്തിപ്പെടുന്നു; ഉപരോധം മറികടക്കാന്‍ 24 പുതിയ സര്‍വീസ്!! എല്ലാം വിദേശത്ത്

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
RSS' Bhaiyyaji Joshi says construction of Ram temple is final in Ayodhya, nothing else can be built at disputed site

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്