കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ആരെയും മതം മാറ്റേണ്ടതില്ല; ജീവിക്കാൻ പഠിപ്പിക്കുക" - ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

"ആരെയും മതം മാറ്റേണ്ടതില്ല; ജീവിക്കാൻ പഠിപ്പിക്കുക" - ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

Google Oneindia Malayalam News

ന്യൂഡൽഹി: ആർ എസ് എസ് മുതിർന്ന മേധാവിയുടെ വാക്കുകൾ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. "ആരെയും മത പരിവർത്തനം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ഇന്ത്യയെ വിശ്വ ഗുരു ആക്കുന്നതിന് വേണ്ടി ഏകോപനത്തോടെ ഒരുമിച്ച് മുന്നേറണം എന്നും " രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞു. ഛത്തീസ്ഗഡിൽ സംഘടന അംഗങ്ങളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംഘ് മേധാവി മോഹൻ ഭാഗവത്.

1

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
"ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യേണ്ടതില്ല. എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കണം. ലോകത്തിനാകെ ഇത്തരമൊരു പാഠം നൽകാനാണ് ഞങ്ങൾ ഭാരതത്തിൽ ജനിച്ചത്. ഞങ്ങളുടെ വിഭാഗം ആരുടെയും ആരാധനാക്രമം മാറ്റുന്നില്ല. നല്ല മനുഷ്യരെ ഞങ്ങൾ സൃഷ്ടിക്കുന്നു," ആർ എസ് എസ് മേധാവി പറഞ്ഞു.

കൊടകര കുഴൽപ്പണ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പോലീസിനെതിരെ മൊഴികൊടകര കുഴൽപ്പണ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പോലീസിനെതിരെ മൊഴി

2

എന്നാൽ, രാജ്യത്തിന്റെ താളം തെറ്റിക്കാൻ ശ്രമിക്കുന്ന ആരെയും രാജ്യത്തിന്റെ താളം അനുസരിച്ച് ഉറപ്പിക്കും. ഇന്ത്യയെ വിശ്വഗുരു ആക്കുന്നതിന് വേണ്ടി ഏകോപനത്തോടെ നമുക്ക് ഒരുമിച്ച് തന്നെ മുന്നേറുകയാണ് വേണ്ടത്," അദ്ദേഹം പരിപാടിയിൽ കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഒരു കുടുംബം ആണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് എന്നും ഭഗവത് പറഞ്ഞു.

3

ആർ എസ് എസ് മേധാവി ഛത്തീസ്ഗഡിൽ സംഘടന അംഗങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ പ്രസ്താവന. മൂന്ന് കാർഷിക നിയമങ്ങൾ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ ആർ എസ് എസും അനുബന്ധ സംഘടനയായ ഭാരതീയ കിസാൻ സംഘും (ബികെഎസ്) സ്വാഗതം ചെയ്യുന്നു. "അനാവശ്യമായ വിവാദങ്ങളും സംഘർഷങ്ങളും" ഒഴിവാക്കുന്നത് ശരിയാണെന്ന് തോന്നുന്നു... അദ്ദേഹം കൂട്ടിച്ചേർത്തു.

അനുകൂല കാലാവസ്ഥ; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങി, പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശംഅനുകൂല കാലാവസ്ഥ; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങി, പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം

എന്നാൽ, കർഷക നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ച് ബി കെ എസ്, പാർലമെന്ററി നടപടികൾ പൂർത്തിയാകുന്നത് വരെ പ്രതിഷേധം തുടരാനുള്ള അവരുടെ ധിക്കാരപരമായ മനോഭാവം ചെറുകിട കർഷകർക്ക് ഗുണകരമല്ലെന്ന് പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ പാർലമെന്ററി നടപടി ക്രമങ്ങളിലൂടെ മാത്രം ഈ പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കുമെന്ന് കർഷകർ പറഞ്ഞിരുന്നു.

4

രാജ്യത്തിന്റെ തർക്ക വിഷയമായ ഈ മൂന്ന് നിയമ നിർമ്മാണങ്ങൾ പാർലമെന്റിൽ അസാധുവാക്കുകയും വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് നിയമ പരമായ ഉറപ്പ് നൽകുകയും ചെയ്തതിന് ശേഷം മാത്രമേ കർഷക വിരുദ്ധ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികൈത് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന് ഒടുവിൽ വിവാദമായ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പിൻവലിച്ചു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് വ്യക്തമാക്കി.

5

കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരുമെന്നും കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകുമെന്നും സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

English summary
RSS chief Mohan Bhagwat Opens Up His Views About Religious Conversion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X