കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസ് ഒരിക്കലും യാത്രയെ എതിർത്തിട്ടില്ല: രാഹുലിന് പിന്തുണയുമായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്, രാഹുലിന്റെ ഈ ഉദ്യമം പ്രശംസിക്കപ്പെടേണ്ടതാണെന്നും ആർ എസ് എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്തിന് വേണ്ടി കാൽനടയായി നടക്കുന്ന യുവാവ്' എന്ന് രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ച ചമ്പത്ത്, അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായും രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

ദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമിദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

''രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ ഞാൻ അഭിനന്ദിക്കുന്നു. അതിൽ തെറ്റൊന്നുമില്ല. ഞാൻ ഒരു ആർ എസ് എസ് പ്രവർത്തകനാണ്, ആർ എസ് എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ല. അദ്ദേഹം ഈ കഠിനമായ കാലാവസ്ഥയിൽ നടക്കുന്നു, ഇത് അഭിനന്ദിക്കേണ്ടതാണ്. എല്ലാവരും രാജ്യത്ത് ഇത്തരം യാത്ര നടത്തണമെന്ന് ഞാൻ പറയുന്നു" - ചമ്പത് റായി പറഞ്ഞു.

bjy

യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, യാത്രയിൽ രാഹുൽ ഗാന്ധിക്ക് വിജയവും നല്ല ആരോഗ്യവും ദീർഘായുസും ആശംസിച്ച് രംഗത്തെത്തിയത്. ''ജനങ്ങളുടെ താൽപ്പര്യത്തിനും ജനങ്ങളുടെ സന്തോഷത്തിനുമായി 'സർവജൻ ഹിതയ് സർവ്വജൻ സുഖായ്' എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," പ്രധാന പുരോഹിതൻ രാഹുലിനെ അഭിനന്ദിച്ച് എഴുതി.

തനിച്ചാണോ താമസം, കൂട്ടുകെട്ടിനെന്തുപറ്റി?: അക്കാര്യം സംസാരിക്കില്ല, നിലപാട് വ്യക്തമാക്കി ജാസ്മിന്‍തനിച്ചാണോ താമസം, കൂട്ടുകെട്ടിനെന്തുപറ്റി?: അക്കാര്യം സംസാരിക്കില്ല, നിലപാട് വ്യക്തമാക്കി ജാസ്മിന്‍

അതേസമയം, ചൊവ്വാഴ്ച, ഭാരത് ജോഡോ യാത്രയിൽ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ മുൻ മേധാവി എഎസ് ദുലത്ത്, ശിവസേന എംപി പ്രിയങ്ക ചതുർവേദി എന്നിവരുമായി ചേർന്ന് യാത്ര ഉത്തർപ്രദേശിലേക്ക് പ്രവേശിച്ചു. ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധിയും രാഹിലിനൊപ്പമുണ്ടായിരുന്നു. യുപിയിലെ യാത്രയിലുടനീളം പ്രിയങ്ക രാഹുൽ ഗാന്ധിയെ അനുഗമിക്കും. മായാവതിയും അഖിലേഷ് യാദവും യാത്രയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യാത്ര മൂന്ന് ദിവസത്തിനുള്ളിൽ ഉത്തർപ്രദേശ് ചുറ്റി ജനുവരി ആറിന് ഹരിയാനയിൽ പ്രവേശിക്കും. ജനുവരി 20 ന് ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ എത്തിച്ചേരുന്ന യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും.

English summary
RSS never opposed bharat jodo yatra: Ram Kshetra Trust Secretary backs Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X