കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനില്‍ നയംമാറ്റത്തിനൊരുങ്ങി ആര്‍എസ്എസ്; ഇഫ്താര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനം

Google Oneindia Malayalam News

ദില്ലി: മുസ്ലിം വിരുദ്ധ പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസ്. 140 രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മെഗാ ഇഫ്താറിനാണ് ആര്‍എസ്എസ് ക്ഷണിക്കുന്നത്.
ഇഫ്താറിന് ക്ഷണിക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും ഇടംപിടിച്ചുണ്ടെന്ന് ആര്‍എസ്എസ് സംഘ പ്രചാരക് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

വലിയ തോതിലുള്ള വിദേശ പ്രതിനിനിധികളുടെ പങ്കാളിത്തത്തോടെ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന രണ്ടാമത്തെ പരിപാടിയായി ഇഫ്താര്‍ പാര്‍ട്ടി മാറും. ഇതൊരു രാഷ്ട്രീയ തന്ത്രമല്ലെന്ന് ആദ്യമേ വ്യക്തമാക്കിയ ആര്‍എസ്എസ് ലോകത്ത് സാമുദായിക സ്പര്‍ദ്ധ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്ന് ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടാനുള്ള ശ്രമം കൂടിയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു.

 rss

മുസ്ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചാണ് ആര്‍എസ്എസിനൊപ്പം മെഗാ ഇന്റര്‍നാഷണല്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനായി രംഗത്തുള്ളത്. ഇന്ത്യ ലോകസമാധാനത്തിന്റെ ചിഹ്നമാണെന്നും അതിനുള്ള തെളിവാണ് എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ ഇത്തരത്തില്‍ ഒരു കുടയ്ക്ക് കീഴിലെത്തിക്കുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു.

 വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ടെന്റില്‍ സേവനത്തിന് അവസരം നല്‍കി ദുബായ് കെഎംസിസി വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ടെന്റില്‍ സേവനത്തിന് അവസരം നല്‍കി ദുബായ് കെഎംസിസി

അംബാസിഡര്‍മാര്‍ക്ക് പുറമേ ഇന്ത്യയിലെ ഐപിഎസ്, ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍, ഇന്ത്യയുടെ ഉപ പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെയുള്ളവരും ഇഫ്താറില്‍ പങ്കെടുക്കും. മുസ്ലിം രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയുമായി സൗഹൃദത്തിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും പരിപാടിയിലേക്ക് ക്ഷണം ലഭിക്കും. ഇന്ത്യയില്‍ മുസ്ലിംകള്‍ സന്തോഷവാന്മാരല്ലെന്നും പ്രചാരണത്തെ തകര്‍ത്ത് മോദി സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിംകള്‍ക്ക് മികച്ചതാണെന്നുമുള്ള സന്ദേശങ്ങളാണ് ലോകരാജ്യങ്ങളോട് ഇതുവഴി കൈമാറാന്‍ ശ്രമിക്കുന്നത്.

English summary
RSS organise International mega Iftar party to change its Pro - hindu face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X