കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 മുസ്ലിങ്ങളെ ആര്‍എസ്എസ് മതംമാറ്റി

Google Oneindia Malayalam News

ആഗ്ര: 57 മുസ്ലിം കുടംബങ്ങളിലെ അംഗങ്ങളെ ആര്‍ എസ് എസ് ഹിന്ദുമതത്തിലേക്ക് മാറ്റിയതായി റിപ്പോര്ട്ട്. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ തിങ്കളാഴ്ചയായിരുന്നു ഇത്. 57 കുടുംബങ്ങളില്‍ നിന്നായി ചുരുങ്ങിയത് 200 മുസ്ലിങ്ങളെങ്കിലും മതംമാറിയതയായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചു.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പോഷക സംഘടനയായ ധര്‍മ ജാഗരണ്‍ സമാന്‍വയ് വിഭാഗും ബജ്‌റംഗദളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മതംമാറിയ മുഴുവന്‍ ആളുകള്‍ക്കും പുതിയ പേരും നല്‍കി. മധുനഗറില്‍ വെച്ച് നടന്ന പരിപാടിയില്‍ 200 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ആര്‍ എസ് എസ് പ്രാദേശിക നേതാവ് രാജേശ്വര്‍ സിംഗ് പറഞ്ഞു.

RSS

ക്രിസ്മസിന് മുമ്പായി മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ നിന്നായി 5000 ത്തില്‍ കൂടുതല്‍ ആളുകള്‍ കൂടി ഹിന്ദുമതത്തിലേക്ക് തിരിച്ചുവരും എന്നാണ് സിംഗ് അവകാശപ്പെടുന്നത്. അലിഗഡിലെ മഹേശ്വരി കോളേജിലായിരിക്കും ഈ ചടങ്ങുകള്‍ നടക്കുക. ദൈവ വിഗ്രഹങ്ങളുട കാല്‍ കഴുകിയും നെറ്റിയില്‍ നീളന്‍ കുങ്കുമക്കുറികള്‍ വരച്ചുമാണ് ഹിന്ദുമതത്തിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് 57 കുടുംബത്തിലേയും ആളുകള്‍ അടയാളപ്പെടുത്തിയത്.

മികച്ച ജീവിത സൗകര്യങ്ങളും മക്കള്‍ക്ക് പഠിപ്പും തൊഴിലും ആര്‍ എസ് എസ് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് മതംമാറിയവര്‍ പറഞ്ഞു. ഓരോ മാസവും 1000 തകുടുംബങ്ങളെ മതംമാറ്റാനായി തങ്ങള്‍ 50 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്നു എന്ന് രാജേശ്വര്‍ സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ മാത്രം ഇത് 8 - 10 ലക്ഷം രൂപയാണത്രെ.

English summary
Members of at least 57 Muslim families were converted to Hinduism by RSS in Agra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X