കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു, സിസോദിയ പത്രസമ്മേളനം ഉപേക്ഷിച്ചു

  • By Aiswarya
Google Oneindia Malayalam News

ദില്ലി: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയവിളിച്ചു ചേര്‍ത്ത പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പത്രസമ്മേളനം നിറുത്തിവച്ച് സിസോദിയ ഇറങ്ങിപ്പോയി.

ആംആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളാഴ്ച രാവിലെ ഡല്‍ഹി സെക്രട്ടേറിയറ്റിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ മന്ത്രിസഭാ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണം.

manish-sisodia

ആദ്യ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വൈകിട്ട് മനീഷ് സിസോദിയ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ വിലക്കിയതിന് വിശദീകരണം നല്‍കണമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിസോദിയ ഇറങ്ങിപ്പോവുകയായിരുന്നു.

അതിനിടെ, ഡല്‍ഹിയില്‍ അനധികൃതമായി നിര്‍മിച്ച ചേരികളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് എഎപി സര്‍ക്കാര്‍ തടഞ്ഞു. കൂടാതെ സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുടെ 70 ഇന പ്രകടനപത്രിക നടപ്പാക്കുന്നതിനാണ് ആദ്യ മന്ത്രിസഭയോഗത്തില്‍ പ്രഥമപരിഗണന നല്‍കിയത്.

English summary
Days after forming government in the national capital, the maiden press conference of the Aam Aadmi Party (AAP) was left in total chaos on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X