പ്രതിഷേധത്തിനിടെ കോൺഗ്രസ് എംഎൽഎ ചെയർമാനുനേരെ ഹെഡ്ഫോൺ വലിച്ചെറിഞ്ഞു; കണ്ണിന് പരിക്ക്...

  • Written By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെലങ്കാന നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനെ കോണ്‍ഗ്രസ് എംഎല്‍എ ഹെഡ്ഫോൺ ഉപയോഗിച്ച് എറിഞ്ഞു. കെവെങ്കട് റെഡ്ഡി എന്ന കോണ്‍ഗ്രസ് അംഗമാണ് ഹെഡ്ഫോണ്‍ എറിഞ്ഞത്. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ കെ സ്വാമി ഗൗഡിനെയാണ് എറിഞ്ഞത്. നിയമസഭ-നിയമസഭാ കൗണ്‍സില്‍ സംയുക്ത സമ്മേളനത്തിനിടെ ആയിരുന്നു സംഭവം. കോണ്‍ഗ്രസ് അംഗങ്ങള്‍ സമ്മേളനത്തിനിടെ ബഹളം വച്ചിരുന്നു. ഇതിനിടെയാണ് കോമടിറെഡ്ഡി ഹെഡ്‌ഫോണ്‍ ഊരിയെറിഞ്ഞത്.

എന്നാൽ എറിഞ്ഞത് കെ സ്വാമി ഗൗണിനെയല്ലെന്നതാണ് സത്യം. നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്ന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനു നേര്‍ക്കാണ് കെവി റെഡ്ഡി ഹെഡ്‌സെറ്റ് എറിഞ്ഞത്. ഉന്നം തെറ്റി സ്വാമിക്ക് നേരെ കൊള്ളുകയായിരുന്നു. സ്വാമിക്ക് കണ്ണിന് പരിക്കേറ്റു. സ്വാമിയെ സരോജിനി ദേവി കണ്ണാശുപത്രിയില്‍ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Telungana

സംഘർഷഭരിതമായതിനാൽ സഭ പിരിയുകായായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയും കര്‍ഷക ആത്മഹത്യകളെ കുറിച്ചും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് കെവി റെഡ്ഡി ഹെഡ്‌സെറ്റ് എറിഞ്ഞത്. കെവി റെഡ്ഡിയെ ഒരുവര്‍ഷത്തേക്ക് സഭയില്‍നിന്ന് വിലക്കണമെന്ന് ടി ആര്‍ എസ് രംഗങ്ങള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Telangana legislative council chairman K Swamy Goud suffered injuries on his right eye on Monday when a protesting Congress MLA, K V Reddy, threw a headphone at the speaker’s podium during governor E S L Narasimhan’s address to the joint session of the state legislature.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്