കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിഎസ്പിയെ സമാജ് വാദ് പാര്‍ട്ടി പിന്തുണയ്ക്കുമെന്നത് അഭ്യൂഹം മാത്രം!!

Google Oneindia Malayalam News

ലഖ്നൊ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മായാവതി. ഞായറാഴ്ചയാണ് മായാവതി അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ രണ്ട് രാഷ്ട്രീയ എതിരാളികള്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. ഇതോടെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞിട്ടുള്ളത്.

2018 മാര്‍ച്ച് 11നാണ് ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂര്‍, ഫുല്‍പൂര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാര്‍ച്ച് 14 നാണ് വോട്ടെണ്ണല്‍. ഈ രണ്ട് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മായാവതി നയിക്കുന്ന ബിഎസ്പി മത്സരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് സുനില്‍ സിംഗ് യാദവ് ചൂണ്ടിക്കാണിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി മത്സരിക്കില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി പോരാടേണ്ടത് സമാജ് വാദി പാര്‍ട്ടിയാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തിരുന്നു.

 അഭ്യൂഹങ്ങള്‍ മാത്രം

അഭ്യൂഹങ്ങള്‍ മാത്രം

ബിജെപിയ്ക്കെതിരെ പോരാടാന്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഖൊരഖ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിട്ടില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വോട്ട് രേഖപ്പെടുത്തുമെന്നും മായാവതി പറയുന്നു.

 പിന്തുണ പ്രഖ്യാപിച്ചു സഖ്യമില്ല

പിന്തുണ പ്രഖ്യാപിച്ചു സഖ്യമില്ല


രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി പിന്തുണയ്ക്കുന്നതിന് തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ധാരണയിലെത്തിയതായി മായാവതി വ്യക്തമാക്കി. യുപി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പിയുടെ അധിക ചുമതലയുള്ള ഘനശ്യാം ഖര്‍വാറാണ് ഖൊരഖ് പൂരില്‍ നിന്നുള്ള എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിനും ഫുല്‍പൂര്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിംഗ് പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 പിന്തുണ മാത്രം

പിന്തുണ മാത്രം


ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂര്‍, ഫുല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവര്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ പൊതു പരിപാടികളില്‍ പങ്കെടുക്കാനോ സമാജ് വാദി പാര്‍ട്ടി അംഗങ്ങളുണ്ടാകില്ലെന്ന് ബിഎസ്പി സോണല്‍ കോ ഓര്‍ഡിനേറ്റര്‍ അശോക് ഗൗതം വ്യക്തമാക്കി. സമാജ് വാദി പിന്തുണ മാത്രമാണ് ബിഎസ്പി നേടിയിട്ടുള്ളതെന്നും അദ്ദേഹം ലഖ്നൊവില്‍ വ്യക്തമാക്കി.

 തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി

തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പോടെ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും എത്തിയതോടെയാണ് ഖൊരപൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. അ‍ഞ്ച് തവണ തുടര്‍ച്ചയായി യോഗി ജയിച്ചു കയറിയ മണ്ഡലത്തില്‍ പ്രവീണ്‍ കുമാര്‍ നിഷാദിനെയാണ് എസ്പി മത്സരത്തിനിറക്കുന്നത്. ഉപേന്ദ്ര ശുക്ല ബിജെപിയ്ക്ക് വേണ്ടിയും സുഹിത ചാറ്റര്‍ജി കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കും. അതേസമം ഫില്‍പൂരില്‍ നാഗേന്ദ്ര സിംഗ് പട്ടേല്‍ എസ്പിയ്ക്ക് വേണ്ടിയും കൗശലേന്ദ്ര സിംഗ് ബിജെപിയ്ക്ക് വേണ്ടിയും ജനവിധി തേടും. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി.

<strong>കാലില്‍ സ്വര്‍ണ്ണ പാദസരമണിയുന്നത് ദോഷം!! ഹിന്ദുക്കള്‍ക്ക് നിഷിദ്ധം! ശാസ്ത്രം പറയുന്നത്</strong>കാലില്‍ സ്വര്‍ണ്ണ പാദസരമണിയുന്നത് ദോഷം!! ഹിന്ദുക്കള്‍ക്ക് നിഷിദ്ധം! ശാസ്ത്രം പറയുന്നത്

<strong>ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല!! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ, മന്ത്രിയുടെ മറുപടി യോഗി ആദിത്യ നാഥിന്!!</strong>ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല!! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ, മന്ത്രിയുടെ മറുപടി യോഗി ആദിത്യ നാഥിന്!!

English summary
BSP chief Mayawati on Sunday said that the rumours about the alliance with the Samajwadi Party for the 2019 Lok Sabha assembly elections are baseless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X