കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയ്ക്ക് വിലയിടിവ് തുടരുന്നു; പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ രണ്ടാംദിനവും താഴോട്ടേക്ക്. വ്യാഴാഴ്ച മാത്രം 23 പൈസയാണ് രൂപയ്ക്ക് ഡോളറിനെതിരായ നഷ്ടം. 2013 സപ്തംബറിനുശേഷം ഇതാദ്യമായാണ് ഡോളറിന്റെ മൂല്യത്തില്‍ തുടര്‍ച്ചയായി വന്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഡോളറിനെതിരെ 65 രൂപയിലും താഴേക്കാണ് രൂപയുടെ പോക്ക്.

ചൈനയുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യന്‍ കറന്‍സിക്കും നഷ്ടമുണ്ടാകാന്‍ ഇടയായത്. ലോകമെമ്പാടുമുള്ള പല കറന്‍സികള്‍ക്കും ഇതേ തുടര്‍ന്ന് മൂല്യമിടിഞ്ഞിട്ടുണ്ട്. അതേസമയം ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ബുധനാഴ്ചമാത്രം 59 പൈസയാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇടിവുണ്ടായത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

rupee-600

ചൈനീസ് കേന്ദ്ര ബാങ്ക് ചൊവ്വാഴ്ച യുവാന്റെ മൂല്യം 1.9 ശതമാനം ഇടിക്കുകയായിരുന്നു. നിലവില്‍ ഡോളറിനെതിരെ 6.4010 ആണ് യുവാന്റെ മൂല്യം. ബുധനാഴ്ച 1.6 ശതമാനമാനവും വ്യാഴാഴ്ച 1.11 ശതമാനവും മൂല്യമിടിച്ചതിനെ തുടര്‍ന്നാണിത്. രൂപയുടെ മൂല്യമിടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

രൂപയുടെ മൂല്യമിടിഞ്ഞത് മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഗുണകരമായി. വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കല്‍ വര്‍ധിച്ചിട്ടുണ്ട്. ഒരു ദിര്‍ഹം 17.78രൂപയായിട്ടാണ് വ്യാഴാഴ്ച നടന്ന വിനിമയം.

English summary
Rupee Breaches 65/Dollar on Continued Slide in China's Yuan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X