കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കുടുംബക്ഷേത്രമല്ല; ശുദ്ധിക്രിയ സ്ത്രീയെ വേദനപ്പിക്കുന്നതെന്ന് ഇന്ദിരാ ജയ്‌സിങ്

Google Oneindia Malayalam News

ദില്ലി: ശബരിമല ക്ഷേത്രം കുടുംബ ക്ഷേത്രമല്ലെന്നും പൊതുക്ഷേത്രമാണെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗക്കും വേണ്ടിയാണ് ഇവര്‍ ഹാജരായത്. യുവതികള്‍ കയറിയ ശേഷം ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മയുണ്ട് എന്നതിന് തെളിവാണെന്നും ഇന്ദിര ജയ്‌സിങ് വാദിച്ചു.

02

ദര്‍ശനം നടത്തിയ ശേഷം കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണിയുണ്ടായി. ബിന്ദു ദളിത് സ്ത്രീയാണ്. അവരുടെ ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തിയത് ശരിയായ നടപടിയല്ല. ക്ഷേത്ര പ്രവേശനം മനസാക്ഷിയുടെ സ്വാതന്ത്ര്യമാണ്. ദൈവത്തിന് ലിംഗ വിവേചനം ഇല്ല. സ്ത്രീകളും വ്യക്തികളാണ്. ശുദ്ധിക്രിയ സ്ത്രീയെ വേദനപ്പിക്കുന്നതാണ്. അത് ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവാണ്. മലിനമാണ് എന്നാണ് അത് സ്ത്രീകളോട് പറയുന്നതെന്നും ഇന്ദിര ജയ്‌സിങ് വാദിച്ചു.

ഭൂരിപക്ഷ വിധിയാണ് ശരിയെന്നും ഇന്ദിര ജയ്‌സിങ് വാദിച്ചു. സ്ത്രീകള്‍ യുദ്ധത്തിന് പോകാറില്ലേ എന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. ചരിത്രത്തില്‍ ഒരുപാട് സ്ത്രീകള്‍ യുദ്ധത്തിന് പോയിട്ടുണ്ടെന്നും റസിയ സുല്‍ത്താന ഉദാഹരണമാമെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും തടസമില്ലാതെ ശബരിമല ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കണമെന്നും ഇന്ദിരാ ജയ്‌സിങ് കോടതിയില്‍ ആവശ്യപ്പെട്ടു.

മോദിയുടെ മന്‍കി ബാത്തിനെ വെല്ലാന്‍ രാഹുലിന്റെ ഷോ; ആദ്യഭാഗം പുറത്ത്, അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്മോദിയുടെ മന്‍കി ബാത്തിനെ വെല്ലാന്‍ രാഹുലിന്റെ ഷോ; ആദ്യഭാഗം പുറത്ത്, അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികളില്‍ വാദം കേട്ടത്. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ആരംഭിച്ച വാദം മൂന്ന് മണിക്ക് പൂര്‍ത്തിയായി. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴ് ദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം നല്‍കി കോടതി പിരിഞ്ഞു.

English summary
Sabarimala Women Entry: Indira Jai Singh Appeared for Bindhu and Kanaka Durga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X