കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റിന്റെ ഇതിഹാസ താരം സംഗീതത്തിന്റെ പുതിയ ഇന്നിങ്‌സായി മാറി

  • By Sruthi K M
Google Oneindia Malayalam News

ഇന്ത്യ കണ്ട ഇതിഹാസ താരം നമ്മടെ സ്വന്തം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാട്ട് പാടിയാല്‍ എങ്ങനെയിരിക്കും. കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സച്ചിന് സംഗീതത്തിലൂടെ ആരാധകരെ ഞെട്ടിപ്പിക്കാന്‍ കഴിയുമോ..? സച്ചിന്റെ പാട്ട് കേള്‍ക്കാന്‍ ആരാധകര്‍ കാതോര്‍ക്കുകയാണ്.

സിനിമയ്‌ക്കൊന്നുമല്ല സച്ചിന്‍ തന്റെ ശബ്ദം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണ് സച്ചിന്‍ പാടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനുവേണ്ടിയാണ് ഗാനം ആലപിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനും ഒപ്പം ചേര്‍ന്നാല്‍ പിന്നെ എന്തു സംഭവിക്കും എന്നു പറയേണ്ടല്ലോ.

സംഗീതത്തിന്റെ ഇന്നിങ്‌സ് തുറന്ന്

സംഗീതത്തിന്റെ ഇന്നിങ്‌സ് തുറന്ന്

ക്രിക്കറ്റിന്റെ ഇതിഹാസ താരം സംഗീതത്തിന്റെ പുതിയ ഇന്നിങ്‌സായി മാറി എന്നു തന്നെ പറയാം. കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സച്ചിന്റെ പാട്ട് കേള്‍ക്കാന്‍ കാതോര്‍ക്കുകയാണ് ആരാധകര്‍.

സര്‍ക്കാരിനുവേണ്ടി

സര്‍ക്കാരിനുവേണ്ടി

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനുവേണ്ടിയാണ് സച്ചിന്‍ ഗാനം ആലപിക്കുന്നത്. ക്ലീന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ജനങ്ങളെ ഒന്നിച്ച് അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സച്ചിനെ ഇറക്കുന്നത്.

ശങ്കര്‍ മഹാദേവനൊപ്പം

ശങ്കര്‍ മഹാദേവനൊപ്പം

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനൊപ്പമാണ് സച്ചിന്‍ പാട്ടു പാടുന്നത്. ഏതാനും വരികള്‍ മാത്രമേ സച്ചിന്‍ ആലപിക്കുന്നുള്ളൂ.

ശങ്കര്‍ എഹ്‌സാന്‍ലോയ് ടീം

ശങ്കര്‍ എഹ്‌സാന്‍ലോയ് ടീം ഈണമിട്ട ഗാനമാണ് സച്ചിന്‍ ആലപിച്ചത്. പ്രസൂണ്‍ ജോഷിയും ബാബുല്‍ സുപ്രിയോയും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്.

ഗാന്ധിജയന്തിക്ക്

ഗാന്ധിജയന്തിക്ക്

സ്വച്ഛ്ഭാരതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തിക്ക് സച്ചിന്റെ ഗാനം പുറത്തിറങ്ങും.

സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ

സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ

കളിക്കളത്തില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക് വന്ന സുരേഷ് റെയ്‌നയ്ക്ക് പിന്നാലെയാണ് സച്ചിനും ഇപ്പോള്‍ പാട്ടുക്കാരനാകുന്നത്. എന്നാല്‍,സുരേഷ് റെയ്‌ന മീറത്തിയ ഗ്യാങ്‌സ്റ്റേഴ്‌സ് എന്ന ബോളിവുഡ് ചിത്രത്തിനുവേണ്ടിയാണ് പാടിയത്.

English summary
Cricket icon Sachin Tendulkar has lent his voice to Swachh Bharat anthem, created under a government initiative to make the 'Clean India' campaign a public movement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X