സച്ചിൻ പൈലറ്റും സാറാ അബ്ദുള്ളയും വേർപിരിഞ്ഞു; സത്യവാങ്മൂലത്തിൽ 'വിവാഹമോചിതൻ' എന്ന്
ഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഭാര്യ സാറാ അബ്ദുള്ളയും വേർപിരിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് താൻ 'വിവാഹമോചിതൻ' എന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത്.
കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും ഒമർ അബ്ദുള്ളയുടെ സഹോദരിയുമാണ് സാറ. ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രണയമായിരുന്നു ഇുവരുടേത്. മതപരവും സാംസ്കാരികപരവുമായ പ്രശ്നങ്ങളേയും കുടുംബപരമായ സമ്മർദ്ദങ്ങളേയും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളേയുമെല്ലാം തള്ളിക്കൊണ്ടായിരുന്നു ഇരുവരും വിവാഹിതരായത്.

ലണ്ടനിൽ പഠനകാലത്താണ് സച്ചിനും സാറയും പരസ്പരം പരിചയത്തിലാകുന്നത്.യുഎസിലെ പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് യൂണിവേഴ്സിറ്റിയിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. വർഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതോടെ ഇരുവരുടേയും കുടുംബം ശക്തമായി എതിർത്തു.പക്ഷേ വീട്ടുകാരുടെ എതിർപ്പിനെ തള്ളി ഒരുമിച്ച് ജിവിക്കാൻ ഇരുവരും തീരുമാനിച്ചു. 2004 ലായിരുന്നു സാറയുടേയും സച്ചിന്റേയും വിവാഹം.ഇരവർക്കും ആരൻ, വിഹാൻ എന്ന പേരുള്ള രണ്ട് ആൺ മക്കളുണ്ട്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റിന്റേയും രമ പൈലറ്റിന്റേയും മകനാണ് സച്ചിൻ പൈലറ്റ്.
ഇത്തവണയും ടോങ്കിൽ നിന്നാണ് സച്ചിൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2018ൽ 25 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ടോങ്ക് മണ്ഡലത്തിൽ നിന്നും 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സച്ചിന്റെ വിജയം, അതും ബി ജെ പിയുടെ ഏക മുസ്ലൂം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. 2018 ൽ കോൺഗ്രസിന് സംസ്ഥാന ഭരണം നേടാൻ സാധിച്ചതിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയായിരുന്നു അന്നത്തെ പി സി സി അധ്യക്ഷൻ കൂടിയായ സച്ചിൻ പൈലറ്റ്.












Click it and Unblock the Notifications