കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ ഫോണ്‍ ചെയ്ത് സച്ചിന്‍....കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം, മഞ്ഞുരുകുന്നു, ഒരൊറ്റ ആവശ്യം!!

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിന്റെ തിരിച്ചുവരവിന് മുന്‍കൈ എടുത്ത് പ്രിയങ്ക ഗാന്ധി. പല കോണുകളില്‍ നിന്ന് സച്ചിനെ നേതാക്കള്‍ വിളിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക മുന്നില്‍ നിന്ന് പ്രതിസന്ധി നയിക്കുന്നത്. 1959 മോഡലിലുള്ള കോണ്‍ഗ്രസിന്റെ പ്രശ്‌ന പരിഹാര രീതിയായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ കാണുന്നത്. കോണ്‍ഗ്രസില്‍ പുതിയൊരു റോളിലേക്കും മോഡലിലേക്കും പ്രിയങ്ക എത്തി കഴിഞ്ഞെന്നും ഇവര്‍ ഈ ഇടപെടലിലൂടെ വ്യക്തമാക്കുന്നു.

സച്ചിന് തിരിച്ചുവരണം

സച്ചിന് തിരിച്ചുവരണം

കോണ്‍ഗ്രസുമായുള്ള ബന്ധങ്ങളൊന്നും പൂര്‍ണമായും സച്ചിന്‍ പൈലറ്റ് മുറിച്ച് മാറ്റിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡുമായി ഇപ്പോഴും സച്ചിന്‍ ബന്ധപ്പെട്ടിരിക്കുകയാണ്. കേസ് കോടതയില്‍ നടക്കുന്നത് കാര്യമാക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്. തിരിച്ചുവരാന്‍ സച്ചിന്‍ ആഗ്രഹിക്കുന്നത് കൊണ്ട് രാജസ്ഥാന്‍ നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രിയങ്കയെ ചുമതലപ്പെടുത്തിയത്.

പ്രിയങ്കയെ ഫോണ്‍ ചെയ്തു

പ്രിയങ്കയെ ഫോണ്‍ ചെയ്തു

സച്ചിന്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടെന്ന് പ്രിയങ്ക ക്യാമ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ അകന്നെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ എല്ലാ ദിവസവും പ്രിയങ്കയുമായി സച്ചിന്‍ സംസാരിക്കാറുണ്ട്. ഇന്നലെയാണ് നിര്‍ണായകമായ ഫോണ്‍ കോള്‍ നടന്നത്. സച്ചിനുമായി നേരിട്ട് സംസാരിക്കാമെന്നാണ് പ്രിയങ്ക ഉറപ്പുനല്‍കുന്നത്. ദില്ലിയില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രശ്‌നം ഗെലോട്ട് തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് മാത്രമാണെന്ന് സച്ചിന്‍ പറയുന്നു.

മുഖ്യമന്ത്രി പദം എന്തിന്?

മുഖ്യമന്ത്രി പദം എന്തിന്?

തന്നെ നിരന്തരം അപമാനിക്കാന്‍ ഗെലോട്ട് ക്യാമ്പിലുള്ളവര്‍ ശ്രമിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടത്. തന്നെയും അന്വേഷണത്തിന്റെ ഭാഗമായി. ഇക്കാര്യങ്ങളൊന്നും ഗെലോട്ട് തന്നോട് ചോദിക്കുക പോലും ചെയ്തിട്ടില്ല. ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയുടെ അധ്യക്ഷനുമായിരുന്നു താന്‍. എന്നിട്ടും പല കാര്യങ്ങളും എന്നെ അറിയിച്ചില്ല. ഇത്തരം അവിശ്വാസ്യത നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഗെലോട്ടിനൊപ്പം തുടര്‍ന്ന് പോവാനാവുകയെന്നും സച്ചിന്‍ പ്രിയങ്കയോട് ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

1959 മോഡല്‍

1959 മോഡല്‍

പ്രിയങ്ക മുന്നോട്ട് വെക്കുന്നത് പുതിയൊരു ഫോര്‍മുലയാണ്. അതായത് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കിയ നീക്കമായിരുന്നു അത്. പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കി ഒറ്റക്കെട്ടായി മാറ്റിയത് ഈ നീക്കമായിരുന്നു. ഒരു കൊല്ലം കഴിഞ്ഞ് അവര്‍ സ്ഥാനമൊഴിയുമ്പോള്‍ എല്ലാവരും അവര്‍ തുടരണമെന്നാണ് വാദിച്ചത്. എതിര്‍ത്തവര്‍ പോലും അതായിരുന്നു പറഞ്ഞത്. കേരളത്തിലെ പ്രതിസന്ധി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന രൂപീകരണം എന്നിവ ഇന്ദിരയും നിര്‍ദേശ പ്രകാരമാണ് നടന്നത്. അതില്‍ വിജയിക്കുകയും ചെയ്തു. പ്രിയങ്ക ഇതേ പ്രശ്‌ന പരിഹാര റോള്‍ ഏറ്റെടുത്ത് രാജസ്ഥാന് വേണ്ടി ദിവസങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Sachin Piolet Might Come Back To Congress
ഗെലോട്ടുമായി ചര്‍ച്ച

ഗെലോട്ടുമായി ചര്‍ച്ച

ഗെലോട്ട് പാര്‍ട്ടിയുടെ പ്രശ്‌നം പരിഹരിച്ചെന്നും, സച്ചിനെ തിരിച്ച് വേണ്ടെന്നുമാണ് ആവശ്യപ്പെടുന്നത്. ഇതിനെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് പ്രിയങ്ക. സച്ചിനുമായുള്ള പ്രിയങ്കയുടെ ആത്മബന്ധവും ഗെലോട്ടിനെ ഭയപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് കഴിഞ്ഞ 18 മാസമായി പൈലറ്റിനോട് മിണ്ടാന്‍ പോലും ഗെലോട്ട് തയ്യാറായില്ലെന്നാണ് ചോദ്യം. രണ്ട് ഫോര്‍മുലയും പ്രിയങ്ക നിര്‍ദേശിച്ചിട്ടുണ്ട്. ഗെലോട്ടിനെ സംസ്ഥാനത്തെ പ്രമുഖ നേതാവായും, മറ്റൊരാളെ എഐസിസി സെക്രട്ടേറിയേറ്റിലും ഉള്‍പ്പെടുത്തും. ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസില്‍ വമ്പന്‍ അഴിച്ചുപണി നടക്കും. രാഹുല്‍ ഔദ്യോഗികമായി ചുമതലയേല്‍കുന്ന ദിവസമാണ് ഇതെന്ന് സൂചനയുണ്ട്.

വിശ്വാസ വോട്ടിനെത്തും

വിശ്വാസ വോട്ടിനെത്തും

വിശ്വാസ വോട്ടിനായി സച്ചിന്‍ എത്തുമെന്നാണ് പ്രിയങ്ക ഉറപ്പ് നല്‍കുന്നത്. വിപ്പ് നല്‍കാനും ഗെലോട്ട് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ഇവരെല്ലാം എന്തായാലും വോട്ട് നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ അയോഗ്യരാക്കപ്പെടും. അതേസമയം കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് 30 ഫോണ്‍ കോളുകളാണ് സച്ചിനെ തേടിയെത്തിയത്. രാഹുല്‍, പ്രിയങ്ക, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, പി ചിദംബരം അടക്കമുള്ളവരാണ് വിളിച്ചത്. ഇതില്‍ തന്നെ സച്ചിന്റെ മനസ്സ് മാറിയിരുന്നു. പ്രിയങ്കയെ വിടാതെ പിടിച്ചതാണ് സച്ചിനെ തിരിച്ചെത്തിക്കുന്നത്.

കൂടുതല്‍ റോള്‍

കൂടുതല്‍ റോള്‍

പ്രിയങ്കയ്ക്ക് കൂടുതല്‍ റോള്‍ നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. തുടര്‍ച്ചയായി യുവനേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നത് വലിയ ക്ഷീണമാകുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്നത്. അതേസമയം യുപി തിരഞ്ഞെടുപ്പിന് ശേഷം അവര്‍ വലിയ ക്യാന്‍വാസിലേക്ക് കളം മാറ്റും. പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുലിനേക്കാള്‍ വിശ്വസിക്കുന്നത് പ്രിയങ്കയെയാണ്. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്കയുമായി സംസാരിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി വിടില്ലായിരുന്നുവെന്ന തോന്നലും ശക്തമാണ്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

സച്ചിന് ഇനി തിരിച്ചുവരവില്ലെന്ന് തന്നെയാണ് ബിജെപി കരുതുന്നത്. ബിജെപി ശരിക്കും തെറ്റിദ്ധരിച്ചിരിക്കുകയാണ്. പൈലറ്റിനെ തുടര്‍ച്ചയായി ബിജെപി ബന്ധപ്പെടുന്നുണ്ട്. 21 എംഎല്‍എമാര്‍ പൈലറ്റ് ക്യാമ്പിലുണ്ട്. 19 കോണ്‍ഗ്രസ് വിമതരും 2 സ്വതന്ത്രരുമാണ് ഇത്. ബിജെപിയുടെ 72 കൂടി ചേരുമ്പോള്‍ 96 പേരുടെ പിന്തുണയാവും. ഗെലോട്ട് ക്യാമ്പില്‍ നിന്ന് കുറച്ച് പേരെ അടര്‍ത്തിയെടുത്താല്‍ സര്‍ക്കാരുണ്ടാക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍ എംഎല്‍എമാരെ ഗെലോട്ട് ഒരു സ്ഥലത്ത് ഒരുമിച്ച് താമസിപ്പിക്കുന്നത് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. രാജേന്ദ്ര സിംഗ് റാത്തോര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ എന്നിവര്‍ക്കാണ് സര്‍ക്കാരിന്റെ അട്ടിമറിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

English summary
sachin pilot reaching out to priyanka gandhi, call her and request to help him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X