കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റിന് തിരിച്ചുവരവില്ല.... പുതിയ പാര്‍ട്ടി പ്രഗതിശീല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു, തടസ്സം 2 കാര്യം!!

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്ലാന്‍ പൊളിയുമെന്ന് സൂചന. രണ്ട് വശത്ത് നിന്നും വാതിലുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അശോക് ഗെലോട്ടും വസുന്ധര രാജയും തമ്മിലുള്ള ഒരു ഗെയിം കൂടിയായിരുന്നു ഇത്. ബിജെപി ഇതുവരെ സച്ചിന്‍ പൈലറ്റിനെ ക്ഷണിക്കാത്തതും വസുന്ധര ഇതുവരെ സംസ്ഥാന രാഷ്ട്രീയ പ്രതിസന്ധിയില്‍ മൗനം പാലിക്കുന്നതും ഈ ഗെയിം കാരണമാണ്. ഇവര്‍ പരസ്പരം അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം കൈമാറുന്ന ഒരു കോക്കസായി മാറിയിരുന്നു. ഇതാണ് പൈലറ്റിന്റെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്.

സച്ചിന് തിരിച്ചുവരവില്ല

സച്ചിന് തിരിച്ചുവരവില്ല

സച്ചിന് ഇനി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവോ ബിജെപിയിലേക്ക് പ്രവേശനമോ സാധ്യമല്ല. കോണ്‍ഗ്രസില്‍ ഗെലോട്ടും ബിജെപിയില്‍ വസുന്ധരയും പൈലറ്റിന്റെ വരവ് തടഞ്ഞിരിക്കുകയാണ്. പ്രധാന കാരണം ഇവര്‍ രണ്ട് പേരുടെ ഭാവിക്കും പൈലറ്റ് തടസ്സമാണ്. രാജസ്ഥാനില്‍ പുതിയൊരു പാര്‍ട്ടി വളരില്ലെന്ന തിരിച്ചുവരവും ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപി എന്നതാണ് സാഹചര്യം. കേരളത്തില്‍ യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന രീതി തന്നെയാണ് കാലങ്ങളായി രാജസ്ഥാന്‍ പിന്തുടരുന്നത്.

വസുന്ധരയ്ക്ക് താല്‍പര്യമില്ല

വസുന്ധരയ്ക്ക് താല്‍പര്യമില്ല

ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ ഒട്ടും താല്‍പര്യമില്ല വസുന്ധരയ്ക്ക്. പാര്‍ട്ടി നേതാക്കളോടും വസുന്ധര ഇത് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയും സച്ചിനും തമ്മിലുള്ള അടുപ്പം വസുന്ധരയ്ക്ക് ഇഷ്ടമല്ല. വസുന്ധരയെ വീഴ്ത്തിയതിന് പ്രധാന കാരണക്കാരന്‍ സച്ചിനായിരുന്നു. സച്ചിന്‍ ഗുര്‍ജ്ജാര്‍ നേതാവാണ്. നിലവില്‍ ഗെലോട്ടിനെയോ വസുന്ധരയെ പോലെയോ സംസ്ഥാനത്താകെ സ്വാധീനമില്ല. എന്നാല്‍ ഇത് പൈലറ്റ് നേടുമെന്ന് ഉറപ്പാണ്. ദീര്‍ഘകാലത്തില്‍ വസുന്ധരയെ തീര്‍ക്കാന്‍ സാധ്യതയുള്ള നേതാവാണ് പൈലറ്റ്. ബിജെപിയില്‍ എത്തിയാല്‍ അത് പെട്ടെന്ന് സാധ്യമാകും.

പൈലറ്റിന്റെ വഴി

പൈലറ്റിന്റെ വഴി

സച്ചിന്‍ ഒരു ബദല്‍ കോണ്‍ഗ്രസുണ്ടാക്കി ഇരുകക്ഷികളെയും നേരിടാനുള്ള ഒരുക്കത്തിലാണ്. പ്രഗതിശീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരും ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ ഈ പേരിനോട് യോജിക്കുന്നുണ്ട്. പുരോഗമന കോണ്‍ഗ്രസ് പാര്‍ട്ടി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിലൂടെ 50 സീറ്റുകള്‍ വരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചാല്‍ അത് രാജസ്ഥാനിലെ തന്നെ വമ്പന്‍ മുന്നേറ്റമായിരിക്കും. ഏത് മുന്നണിയായാലും അത് വലിയ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കും. പൈലറ്റ് പറയുന്നത് കേള്‍ക്കാന്‍ കോണ്‍ഗ്രസോ ബിജെപിയോ തയ്യാറാവേണ്ടി വരും.

വസുന്ധരയെ എതിര്‍ക്കില്ല

വസുന്ധരയെ എതിര്‍ക്കില്ല

ബിജെപിയിലെ ഒരു നേതാവ് പോലും വസുന്ധരയെ എതിര്‍ക്കില്ല. പാര്‍ട്ടിയില്‍ അമിത് ഷായെ വരെ നിലയ്ക്ക് നിര്‍ത്തിയ കഴിവുണ്ട് വസുന്ധരയ്ക്ക്. എല്ലാ എംഎല്‍എമാരും അവര്‍ക്കൊപ്പമാണ്. മോദി-ഷാ കൂട്ടുകെട്ടിന് മുന്നില്‍ ധൈര്യത്തോടെ നില്‍ക്കാന്‍ കരുത്തുള്ള ഏക നേതാവ് വസുന്ധര മാത്രമാണ്. നേരത്തെ തന്റെ മകന് കേന്ദ്ര മന്ത്രിസ്ഥാനം അമിത് ഷാ നല്‍കാതിരുന്നപ്പോള്‍ അമിത് ഷായുടെ സംസ്ഥാന അധ്യക്ഷന്‍ ഗജേന്ദ്ര ഷെഖാവത്തിനെ വെട്ടിയത് വസുന്ധരയായിരുന്നു. ഇതോടെ മദന്‍ ലാല്‍ സെയ്‌നി തന്നെ ആ പദവി വഹിക്കേണ്ടി വന്നു. അതുകൊണ്ട് അമിത് ഷാ വസുന്ധരയോട് നേരിട്ട് ഏറ്റുമുട്ടില്ല.

ഗെലോട്ടുമായി ഭായ് ഭായ്

ഗെലോട്ടുമായി ഭായ് ഭായ്

സച്ചിന്‍ പറയുന്നത് പോലെ ഗെലോട്ടിന് ശരിക്കും ബിജെപിയുമായി ബന്ധമുണ്ട്. വസുന്ധരയും ഗെലോട്ടും തമ്മില്‍ രണ്ട് ദശാബ്ദങ്ങളായി സൗഹൃദത്തിലാണ്. ഇവര്‍ ഒരിക്കലും അധികാരത്തിലിരിക്കുമ്പോള്‍ പരസ്പരം വിമര്‍ശിക്കാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് വസുന്ധര രാജയുടെ സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാടില്‍ അഴിമതി അന്വേഷിക്കുമെന്ന് പൈലറ്റ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ കേസ് ഒതുക്കി തീര്‍ത്തത് ഗെലോട്ടാണ്. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ വീണ്ടും പൈലറ്റിനെ രാഷ്ട്രീയപരമായി അവസാനിപ്പിക്കാനായി ഒന്നിച്ചിരിക്കുകയാണ്.

കേസ് ഒതുക്കിയത് ഇങ്ങനെ

കേസ് ഒതുക്കിയത് ഇങ്ങനെ

സച്ചിന്‍ പാര്‍ട്ടിക്കുള്ളില്‍ പരസ്യമായി പറഞ്ഞിരുന്നു. ആ ഭൂമി ഇടപാടുകളുടെ കേസ് ഗെലോട്ട് ഇല്ലാതാതാക്കിയെന്ന്. വസുന്ധര രാജ സര്‍ക്കാര്‍ ബംഗ്ലാവ് കൈവശം വെച്ചിരുന്നത് ഒരിക്കലും ഗെലോട്ട് ചോദ്യം ചെയ്തിരുന്നില്ല. വസുന്ധര ഒഴിയണമെന്ന് കോടതി വിധി വരെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ അവര്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ തന്നെ താമസം തുടരുകയും ചെയ്തു. വസുന്ധരയുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ വലിയൊരു പദവിയില്‍ അശോക് ഗെലോട്ട് നിയമിക്കുകയും ചെയ്തു.

അണിയറയില്‍ നടന്നത് ചതി

അണിയറയില്‍ നടന്നത് ചതി

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുമായി സച്ചിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഗെലോട്ട് നടത്തിയത്. അന്തിമ വിജയവും ഗെലോട്ടിന് തന്നെ. വസുന്ധര ഇതുവരെ പ്രതികരിക്കാതിരുന്നതാണ് ഗെലോട്ടിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്. ഇതാണ് പൈലറ്റിനെതിരെ ശക്തമായ നടപടിക്ക് ഗെലോട്ടിനെ പ്രേരിപ്പിച്ചത്. ബിജെപി ഒരിക്കലും കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ എത്തില്ലെന്ന് ഗെലോട്ടിന് അറിയാം. വസുന്ധര ഇന്നോ നാളെയോ ജയ്പൂരിലെത്തും. പക്ഷേ ഇവര്‍ ബിജെപിയോട് വലിയ അട്ടിമറിക്ക് നില്‍ക്കേണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

English summary
sachin pilot return to congress fold may difficult 2 barriers waiting for him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X