കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാറ 22,500 കോടിയുടെ ആസ്തി വിറ്റ് കടം തീര്‍ക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുകക്കായി കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുമെന്ന് സഹാറഗ്രൂപ്പ് ഉടമ സുബ്രത റോയ് സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബ്രത റോയിയേ ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.

22500 കോടി രൂപയാണ് പല നിക്ഷേപകര്‍ക്കായി സഹാറ ഗ്രൂപ്പ് നല്‍കേണ്ടത്. ഈ തുക കമ്പനിയുടെ ആസ്തി വിറ്റ് സ്വരൂപിക്കുമെന്നാണ് സുബ്രത റോയ് ഉറപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പണം തിരിച്ചു നല്‍കാല്‍ അല്‍പം സമയം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാവഹിക്കുമെന്ന് ഉറപ്പും അദ്ദേഹം നല്‍കി.

Subrata Roy

കോടതിയില്‍ സുബ്രത റോയ് സ്വയം വാദിക്കുകയായിരുന്നു. അടുത്ത ദിവസം മുതല്‍ കമ്പനിയുടെ വസ്തുവകകള്‍ വില്‍പന തുടങ്ങാനാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. നിക്ഷേപകര്‍ക്ക് ബാക്കി തുക ബാങ്ക് ഗ്യാരണ്ടി നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

സുബ്രത റോയ് ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കോടതി തിരിച്ച് ചോദിച്ചത് ഇതാണ്- ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് നിങ്ങള്‍ നിക്ഷേപകര്‍ക്ക് എന്ത് കൊണ്ട് പണം തിരിച്ചുകൊടുത്തില്ല?

ഇതിനിടെ കോടതിയിലെത്തിച്ച സുബ്രത റോയിയുടെ നേര്‍ക്ക് ഒരു അഭിഭാഷകന്‍ മഷി കുടഞ്ഞു. മനോജ് ശര്‍മ എന്ന അഭിഭാഷകനാണ് മഷി അഭിഷേകം നടത്തിയത്. റോയിയെ കള്ളന്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു അഭിഭാഷകന്റെ പ്രവൃത്തി. പാവങ്ങളെ കൊള്ളയടിച്ച കള്ളന്റെ മുഖത്തേക്ക് താന്‍ മഷിയെറിഞ്ഞു എന്നാണ് മനോജ് ശര്‍മ പിന്നീട് പ്രതികരിച്ചത്.

English summary
Sahara commits to sell assets to pay Rs 22,500 crore to investors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X