കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് 3 കക്ഷികള്‍: ബിജെപിയുടെ പരാജയം ഉറപ്പ്, ബിഎസ്പിയും ആലോചനയില്‍

Google Oneindia Malayalam News

ലഖ്നൗ: കഴിഞ്ഞ മാസം യുപിയില്‍ നടന്ന ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തിരിച്ചടിയായിരുന്നു ബിജെപിക്ക് നേരിടേണ്ടി വന്നത്. ശക്തി കേന്ദ്രങ്ങളായ അയോധ്യ, വാരണസി, മഥുര എന്നിവിടങ്ങളിലൊക്കെ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് സാധിച്ചത്.

കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് വിലക്ക് വരുമോ: മഞ്ചേശ്വരം കേസില്‍ ചേര്‍ത്തത് സുപ്രധാന വകുപ്പുകള്‍കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് വിലക്ക് വരുമോ: മഞ്ചേശ്വരം കേസില്‍ ചേര്‍ത്തത് സുപ്രധാന വകുപ്പുകള്‍

അയോധ്യയിലും വാരണസിയിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച ജയം നേടിയപ്പോള്‍ മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയുമാണ് നേട്ടംകൊയ്തത്. പറ്റ് പലയിടത്തും ബിജെപിക്ക് പരാജയമേറ്റ് വാങ്ങേണ്ടി വന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് തോല്‍വി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

ജില്ലാ പഞ്ചായത്ത്

പാര്‍ട്ടി ചിഹ്നത്തില്‍ അല്ല യുപിയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരം നടക്കുന്നതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കൃത്യമായ മേല്‍വിലാസത്തില്‍ തന്നെ രംഗത്ത് ഇറക്കാറുണ്ട്. ഏപ്രില്‍ 15, 19, 26, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിന്റെ ബാലറ്റുകള്‍ 829 കേന്ദ്രങ്ങളിലായി എണ്ണി ഫലം പ്രഖ്യാപിക്കുന്ന പ്രക്രിയ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയം ചെയ്തിരുന്നു.

സമാജ്‌വാദി പാര്‍ട്ടി

ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും ഒരുപോലെ വിജയം അവകാശവാദം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്രരില്‍ പലരും തങ്ങളുടെ പാര്‍ട്ടിക്കാരാണെന്നാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്.

സഖ്യനീക്കം

പലയിടത്തും സ്വതന്ത്രരെ ഒപ്പം കൂട്ടി ഭരണം പിടിക്കാനുള്ള ശ്രമവും ബിജെപി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ ശ്രമത്തെ പാടെ തകര്‍ക്കുന്ന ചില സഖ്യനീക്കങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്നത്.

സഹാറൻപൂരില്‍

സഹാറൻപൂരിലാണ് ആദ്യമായി സഖ്യം നിലവില്‍ വന്നിരിക്കുന്നത്. ജില്ലയിൽ ശക്തമായ അടിത്തറയുള്ള കോൺഗ്രസ് സമാജ്‌വാദി പാർട്ടി (എസ്പി), ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഭീം ആർമി എന്നിവ ഒരുമിച്ച് ഒരു മുന്നണി രൂപീകരിച്ചതിനാൽ സഹാറൻപൂരിൽ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എസ്പിയും ബി കെ യും

ഈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ബി കെ യുവും ഭീം ആർമിയും കോൺഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതായി കോൺഗ്രസ് ദേശീയ സെക്രട്ടറി ഇമ്രാൻ മസൂദ് വ്യക്തമാക്കി. ജൂലൈ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി കുറച്ച് സ്വതന്ത്രരും ഈ മുന്നണിയിൽ ചേരുമെന്നും മസൂദ് അവകാശപ്പെട്ടു.

ബിഎസ്പി പിന്തുണ

സഹാറൻപൂരിലെ 49 വാർഡുകളിൽ ബിഎസ്പി പിന്തുണയുള്ള സ്ഥാനാർത്ഥികൾ പരമാവധി 16 സീറ്റുകളും ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികൾ 14 സീറ്റുകളിലുമായിരുന്നു വിജയിച്ചത്. കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾ 8 സീറ്റുകളും എസ്പി സ്ഥാനാർത്ഥികൾ 5 സീറ്റുകളും ഭീം ആർമി സ്ഥാനാർത്ഥികൾ 2 സീറ്റുകളും നേടി. , ഒരു സീറ്റിൽ ബി.കെ.യു സ്ഥാനാർത്ഥിയും സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 സീറ്റുകളിലും വിജയിച്ചു.

വേണ്ട വോട്ടുകള്‍

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 49 ൽ 25 വോട്ടുകൾ ആവശ്യമാണ്. സഖ്യത്തിലെ പാർട്ടികൾക്ക് ഇതിനകം 16 അംഗങ്ങളുടെ പിന്തുണയുണ്ട്, കൂടാതെ സ്വതന്ത്രരും ഇതിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മസൂദ് പറഞ്ഞു. ബിഎസ്പി കൂടി സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ പരാജയം ഉറപ്പ്.

പൊതു സ്ഥാനാര്‍ത്ഥിയാണെങ്കില്‍

പൊതു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന സൂചന ബിഎസ്പി നല്‍കിയിട്ടുണ്ട്. ബിജെപിയുമായി സഹകരിക്കാന്‍ ഒരു തരത്തില്‍ ബിഎസ്പിക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ ബിഎസ്പിക്ക് മുന്നിലുള്ള ഏക പോംവഴി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത മുന്നണിയുടെ ഭാഗമാവുക എന്നുള്ളതാണ്.

Recommended Video

cmsvideo
Police registered case against K Surendran | Oneindia Malayalam
ബിജെപിയുടെ വിജയം

പ്രതിപക്ഷ പാർട്ടികളുടെ മുന്നണി ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം അസാധ്യമാക്കിയിട്ടുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് സർഫരാജ് ഖാനും പറഞ്ഞു. സഹാറൻപൂരിലെ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിക്ക് കഴിയുകയാണെങ്കില്‍ അത് ബിജെപിയ്ക്ക് അവിടെ മാത്രമാവില്ല തിരിച്ചടിയാവുക. ബിജെപിയുടെ തോല്‍വി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനും സഖ്യകക്ഷികൾക്കും വലിയ ഉത്തേജനായി അത് മാറും.

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

English summary
Saharanpur Jila Panchayat Election: The Congress-led opposition formed an alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X