സ്ത്രീകൾക്ക് ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്; അതും നമ്മുടെ രാജ്യത്ത്, പറയുന്ന കാരണമാണ് അതിശയം....

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാൽ: സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന്അധികൃതർ. ഭോപ്പാൽ, രാജസ്ഥാൻ അതിർത്ഥി പങ്കിടുന്ന ഷിയോപ്പൂർ ജില്ലയിലെ ഇരുത്തേഴോളം വില്ലേജുകളിലാണ് യുവതികള് ഫോൺ ഉപയോഗിക്കുന്നത് അധികൃതർ വിലക്കിയിരിക്കുന്നത്. ഗോത്ര കോളനികളിലാണ് വിലക്കുള്ളത്.

രാജസ്ഥാൻ-ഭോപ്പാൽ അതിർത്ഥിയിൽ നിന്നും 400 കിലോ മീറ്റർ അകലെ മധ്യപ്രദേശ് സംസ്ഥാന്തതിലെ ഷിയോപൂർ ജില്ലയിലെ ഒക്ക വില്ലേജിൽ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ഇത്തരത്തിൽ യുവതികൾ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഭ്രഷ്ട് കൽപ്പിച്ച് അകത്തി നിർത്തും

ഭ്രഷ്ട് കൽപ്പിച്ച് അകത്തി നിർത്തും

സ്ത്രീകൾ മൊബൈൽ ഉപയോഗിക്കുന്നത് ആദ്യ തവണ കാണുകയാണെങ്കിൽ അവർ പിഴ അടയ്ക്കേണ്ടി വരും. അതേസമയം വീണ്ടും സ്ത്രീയുടെ കൈയ്യിൽ മൊബൈൽ കണ്ടെത്തുകയാണെങ്കിൽ ഗ്രാമത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുമെന്ന് ഗ്രാമ തലവൻ രസ്വരൂപ് ആദിവാസി പറഞ്ഞു.

സ്ത്രീകൾ ഗ്രാമത്തിന് പുറത്ത് പോകേണ്ട

സ്ത്രീകൾ ഗ്രാമത്തിന് പുറത്ത് പോകേണ്ട

സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് പുതിയ തീരുമാനം. അവർക്ക് എങ്ങിനെയാണ് മൊബൈൽ ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. അതുകൊണ്ട് തന്നെ പല പ്രശ്നങ്ങളും ഇതുകൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് രസ്വരൂപ് ആദിവാസില കൂട്ടിച്ചേർത്തു. സഹറിയ പെൺകുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ഗ്രാമത്തിനു പുറത്തു നിന്നുള്ളവർ വിവാഹം ചെയ്യുമെന്നും ഗ്രാമം വിലയിരുത്തുന്നു.

ഗ്രാമത്തിനകത്തുള്ള പുരുഷന്മാരെ വിവാഹം ചെയ്യണം

ഗ്രാമത്തിനകത്തുള്ള പുരുഷന്മാരെ വിവാഹം ചെയ്യണം

ഗോത്രത്തിന്റെ സുരക്ഷയും മറ്റു ഗ്രാമവാസികളായ പുരുഷന്‍മാരുമായി സ്ത്രീകള്‍ ബന്ധത്തിലേര്‍പ്പെടുന്നെന്നും തടയാനാണ് നടപടിയെന്ന് പഞ്ചായത്തംഗം രശ്വരൂപ് വ്യക്തമാക്കി. പുറത്തുനിന്നുമുള്ള ആളുകൾ ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം ചെയ്താൻ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട സവിശേൽ അധികാരങ്ങൾ പുറത്തുള്ളവർ സ്വന്തമാക്കും.

പുരുഷന്മാരുടെ മുന്നിൽ വച്ച് ഫോൺ ഉപയോഗിക്കാം

പുരുഷന്മാരുടെ മുന്നിൽ വച്ച് ഫോൺ ഉപയോഗിക്കാം

അതുകൊണ്ട് തന്നെ യുവതികൾ ഗ്രാമത്തിലുള്ള പുരുഷന്മാരെ തന്നെ വിവാഹം കഴിക്കണം. ഈ നിയമം തെറ്റിക്കുന്ന പെൺകുട്ടിയുടെ കുടുബം വലിയ വില നൽകേണ്ടി വരുമെന്നും ബയിസ് റാം ആദിവാസ് പറഞ്ഞു. ഗ്രാമത്തിലെ പുരുഷന്മാരുടെ മുന്നിൽസ വച്ച് സ്ത്രീകൾ മൊബൈൽ ഉപയോഗിക്കുന്നതിന് പഞ്ചായത്തിന് വിരോധമില്ല.

നടപടി തെറ്റെന്ന് കളക്ടർ

നടപടി തെറ്റെന്ന് കളക്ടർ

അതേസമയം പഞ്ചായത്തിൽ മിശ്രവിവാഹത്തേയും മദ്യ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സഹരിയ ഗോത്ര വിഭാഗം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിൽ നിന്നും മുക്തി നേടാനായി മൂന്ന് മാസമായി പഞ്ചായത്തുകൾ സംഘടിക്കുകയാണ്. എന്നാല്‍ പഞ്ചായത്തിന്റെ നടപടി തെറ്റാണെന്നും പഞ്ചായത്തിലെ ഒരംഗം പോലും ഇതിന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെന്നുമായിരുന്നു ഷോണ്‍പൂര്‍ കലക്ടര്‍ പിഎന്‍ സോളങ്കി പറഞ്ഞത്.

English summary
Women of Sahariya tribe of 27 villages in Sheopur district have been banned from using mobile phones by their tribal panchayat as is was ‘spoiling’ the women.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്