ഗര്‍ഭ പരിശോധന; പരാതിപ്പെട്ട ഉദ്യോഗസ്ഥന് പുറത്ത്
ദില്ലി: ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ വനിതാ ബോക്സര്‍മാരെ നിര്‍ബന്ധിത ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയ ഉദ്യോഗസ്ഥനെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പുറത്താക്കി. സായ് കണ്‍സള്‍ട്ടന്റ് ഡോ പി.എസ്.എം ചന്ദ്രനെയാണ് മൂന്നുമാസം കാലാവധി ശേഷിക്കെ പുറത്താക്കിയത്.
തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി കടുത്ത അച്ചടക്ക ലംഘനമാണ് ചന്ദ്രന് നടത്തിയിരിക്കുന്നതെന്ന് സായ് വ്യക്തമാക്കി. ചന്ദ്രന് ആരോപിക്കുന്നതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് സായ് പറയുന്നു. മാത്രമല്ല, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 19 ആണെന്നു സായ് പറഞ്ഞു.

എന്നാല്‍ ജൂനിയര്‍ താരങ്ങളെയും ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ചന്ദ്രന് നേരത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നത്. സായ് അധികൃതര്‍ തന്നെ പുറത്താക്കിയ നടപടി സംബന്ധത്തിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചന്ദ്രന് വ്യക്തമാക്കി.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെങ്കില്‍ കുട്ടികള്‍ക്ക് പരിക്കുപറ്റാതിരിക്കാനാണ് ഗര്‍ഭ പരിശോധന നടത്തുന്നത്. ഗര്‍ഭ പരിശോധന നടത്തി നിശ്ചിത യോഗ്യതയുള്ള ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചാമ്പ്യന്ഷിപ്പിനുമുമ്പ് ഹജരാക്കണമെന്ന് ലോക ബോക്സിങ് അസോസിയേഷന്റെ (എ.ഐ.ബി.എ) കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും സായി അധികൃതര്‍ വിശദീകരിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications