കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍ അല്ല ഹിന്ദിക്കാര്‍; നജ്മ പരാമര്‍ശം തിരുത്തി

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലുള്ളവരെ ഹിന്ദുവെന്ന് വിളിക്കാമെന്ന പരാമര്‍ശം നടത്തി വിവാദത്തിലായ കേന്ദ്രമന്ത്രിസഭയിലെ ഏക മുസ്ലീം പ്രതിനിധി നജ്മ ഹെബത്തുളള തന്റെ പരാമര്‍ശം തിരുത്തി. ഹിന്ദുക്കള്‍ എന്നല്ല ഹിന്ദിക്കാര്‍ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹിന്ദുക്കള്‍ എന്നാണെന്നും അവര്‍ പറഞ്ഞു.

ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് ആണ് ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍ എന്നറിയപ്പെടണമെന്ന വാദവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രീയ മത നേതാക്കള്‍ പ്രതികരിച്ചു. ഇതിനിടെയാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുളള മോഹന്‍ ഭഗവതിന് പിന്തുണയുമായെത്തിയത്.

najma-heptullah

ഒരു മുസ്ലീം മന്ത്രി തന്നെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത് ഏറെ വിവാദമായ സാഹചര്യത്തിലാണ് നജ്മ തിരുത്തലുമായി രംഗത്തെത്തിയത്. എല്ലാ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യാനാണ് ഹിന്ദിയെന്ന പദം ഉപയോഗിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് ഹിന്ദുവെന്നാക്കുകയായിരുന്നെന്നാണ് നജ്മയുടെ ഇപ്പോഴത്തെ വാദം.

ഹിന്ദി ഒരു അറബി വാക്കാണെന്ന് നജ്മ ഹെപ്തുള്ള പറഞ്ഞു. ഇന്ത്യക്കാരെ അറബി രാജ്യത്തുള്ളവര്‍ അങ്ങിനെയാണ് വിളിക്കുന്നത്. ഹിന്ദുസ്ഥാനി എന്നു വിളിക്കുന്നത് ഏതെങ്കിലും മതപരമായ വാക്കല്ലെന്നും അത് ഇന്ത്യക്കാരുടെ വ്യക്തിത്വമാണെന്നും അവര്‍ പറഞ്ഞു. ഉദാഹരണത്തിന് ഇറാനിലെത്തിയാല്‍ ഇന്ത്യക്കാരെ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുന്നതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

English summary
'Said Hindi, Not Hindu': Najma Heptulla Clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X