അസംഖാന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് സാക്ഷി മഹാരാജ്
ദില്ലി: പാരിസ് ഭീകരാക്രമണത്തെ ന്യായീകരിച്ച മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സാക്ഷി മഹാരാജ് വ്യക്തമാക്കി. അസംഖാന്‍ രാജ്യത്തിനെതിരെയാണ് സംസാരിച്ചത്. അസംഖാനെതിരെ നടപടിയെടുക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
സിറിയയിലും ഇറാഖിലും അമേരിക്ക നടത്തിയ ആക്രമങ്ങളുടെ മറുപടിയാണ് പാരിസ് ആക്രമണമെന്നാണ് കഴിഞ്ഞദിവസം അസംഖാന്‍ പ്രസ്താവിച്ചത്. ഇതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും അസംഖാനെതിരെ ഉയര്‍ന്നിരുന്നു. അസംഖാന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നാണ് സാക്ഷി പറയുന്നത്.

ഇന്ത്യയെ പോലെ സഹിഷ്ണുതയുള്ള രാജ്യം വേറെ ഇല്ലെന്നും സാക്ഷി ആരോപിച്ചു. പാരിസ് ആക്രമണത്തില്‍ വേദനിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നവര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഓര്‍ക്കേണ്ടിയിരിക്കുന്നുവെന്നാണ് അസംഖാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
അമേരിക്ക നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അസംഖാന്‍ ചോദിച്ചു. അസംഖാന്റെ പ്രസ്താവന ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
BJP MP Sakshi Maharaj escalates fight with Azam Khan, now says, "Azam Khan makes the Al Qaeda's hit list' pic.twitter.com/MXpvdyAFc4
— TIMES NOW (@TimesNow) November 17, 2015 











Click it and Unblock the Notifications