കനലൊരു തരി..! ഒഡിഷ എംഎല്‍എമാരുടെ മൂന്നിരട്ടി ശമ്പള വര്‍ധനവ് എതിര്‍ത്തത് സിപിഎം എംഎല്‍എ മാത്രം
കഴിഞ്ഞ ദിവസമാണ് ഒഡിഷയിലെ നിയമസഭാ അംഗങ്ങളുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയത്. എംഎല്‍എമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ബില്ല് ഡിസംബര്‍ ഒമ്പതിനാണ് നിയമസഭയില്‍ പാസായത്. സിപിഎം എംഎല്‍എ ലക്ഷ്മണ് മുണ്ട ഒഴികെ ഒഡിഷ നിയമസഭയിലെ മറ്റെല്ലാം അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. സുന്ദര്‍ഗഡ് ജില്ലയിലെ ബോണായ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏക എംഎല്‍എയാണ് ലക്ഷ്മണ് മുണ്ട.
നിയമസഭാംഗങ്ങളുടെ ശമ്പളത്തിലും അലവന്‍സുകളിലും ഏകദേശം മൂന്നിരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ അംഗങ്ങളുടെ പ്രതിമാസ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി ഉയര്‍ത്തി. ബില്ല് പാസാക്കുന്ന ദിവസം മുണ്ട നിയമസഭയില്‍ എത്തിയിരുന്നില്ല. സര്‍വീസില്‍ സ്ഥിരപ്പെടുത്താനും ഉയര്‍ന്ന ശമ്പളം നല്‍കാനും ആവശ്യപ്പെട്ട് ധര്‍ണ നടത്തുന്ന അധ്യാപക പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണ് മുണ്ടയ്ക്ക് സഭയിലെത്താനാകാതിരുന്നത്.

അതിനാല്‍ തന്നെ ബിജെഡി, ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പിന്തുണയോടെ ബില്ലുകള്‍ ഏകകണ്ഠമായാണ്് പാസാക്കിയത്. ബില്ല് പാസാക്കിയതിന് പിന്നാലെ മുണ്ട തന്റെ എതിര്‍പ്പ് ശക്തമായി പ്രകടിപ്പിച്ച് രംഗത്തെത്തി. 'എംഎല്‍എമാര്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കുന്നതിനായി നടന്ന കമ്മിറ്റി യോഗത്തില്‍ നാല് ബില്ലുകളെ ഞാന്‍ എതിര്‍ത്തിരുന്നു,' മുണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2004, 2014, 2019, 2024 വര്‍ഷങ്ങളില്‍ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മുണ്ട ഒരു ആദിവാസി കുടുംബത്തില്‍ നിന്നുള്ളയാളാണ്. തൊഴിലാളികള്‍ക്കുള്ള മിനിമം വേതനത്തിന്റെ കാര്യത്തില്‍ ഒഡീഷ പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണെങ്കിലും എന്നാല്‍ അവിടുത്തെ എംഎല്‍എമാര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളവും അലവന്‍സും വാങ്ങുന്നവരാകുന്നു എന്നത് വിരോധാഭാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊതുസേവകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ 'സ്വന്തം അലവന്‍സുകള്‍ മൂന്നിരട്ടിയാക്കി' എന്ന് ആരോപിച്ച് ഒഡീഷ സിപിഎം സംസ്ഥാന സെക്രട്ടറി സുരേഷ് ചന്ദ്ര പാണിഗ്രഹിയും നിയമസഭാംഗങ്ങളെ വിമര്‍ശിച്ചു. ആശ, അംഗന്‍വാടി ജീവനക്കാര്‍, പാചകക്കാര്‍, സഹായികള്‍, ശിഖ്യ സഹായികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഗാന്ധി മാര്‍ഗ് റോഡില്‍ പ്രതിഷേധിക്കുന്നുണ്ടെന്ന് പാണിഗ്രഹി പറഞ്ഞു.
'അവരില്‍ ആരുടെയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല, പക്ഷേ എംഎല്‍എമാര്‍ അവരുടെ ശമ്പളവും അലവന്‍സും ഉയര്‍ത്തി,' അദ്ദേഹം പറഞ്ഞു. ഒരു എംഎല്‍എയുടെ ശമ്പളം 90,000 രൂപയായിരിക്കുമെങ്കിലും, മണ്ഡല/സെക്രട്ടേറിയല്‍ അലവന്‍സായി 75,000 രൂപ, യാത്രാ അലവന്‍സ് 50,000 രൂപ, പുസ്തകങ്ങള്‍, ജേണലുകള്‍, ആനുകാലികങ്ങള്‍ എന്നിവയ്ക്കായി 10,000 രൂപ, വൈദ്യുതി അലവന്‍സ് 20,000 രൂപ, സ്ഥിര യാത്രാ അലവന്‍സായി 50,000 രൂപ, മെഡിക്കല്‍ അലവന്‍സ് 35,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 15,000 രൂപ എന്നിവ ലഭിക്കുമെന്ന് ബില്ലിലെ വ്യവസ്ഥയില്‍ പറയുന്നു.
അതുപോലെ, ഒരു മുന്‍ എംഎല്‍എയ്ക്ക് പെന്‍ഷനായി 1.17 ലക്ഷം രൂപ ലഭിക്കും, അതില്‍ 80,000 രൂപ പെന്ഷന്, 25,000 രൂപ മെഡിക്കല്‍ അലവന്‍സ്, 12,500 രൂപ യാത്രാ അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ഓരോ ടേമിനും ഒരു എംഎല്‍എയ്ക്ക് 3,000 രൂപ അധികമായി ലഭിക്കും, പുതിയ വ്യവസ്ഥയില്‍ പറയുന്നു. പാസാക്കിയ ബില്ലുകള്‍ പ്രകാരം മുഖ്യമന്ത്രിക്ക് പ്രതിമാസം 3,74,000 രൂപയും നിയമസഭാ സ്പീക്കറിനും ഉപമുഖ്യമന്ത്രിക്കും 3,68,000 രൂപയും ലഭിക്കും.
ഡെപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും 3,56,000 രൂപ വീതവും ലഭിക്കും. കാബിനറ്റ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പ്രതിമാസം 3,62,000 രൂപ വീതവും ലഭിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പിനും ഡെപ്യൂട്ടിക്കും യഥാക്രമം 3,62,000 രൂപയും 3,50,000 രൂപയും ലഭിക്കും.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം











Click it and Unblock the Notifications