കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്റെ കേസിലെ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടു

  • By Aswathi
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സിനിമാ താരം സല്‍മാന്‍ ഖാന്‍ പ്രതിയായ ഹിറ്റ് ആന്റ് റണ്‍ കേസിലെ ചില സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടതായി ഒദ്യോഗിക സ്ഥിരീകരണം. കേസിലെ പല സുപ്രധാന വിവരങ്ങളും മഹാരാഷ്ട്ര പൊലീസില്‍ നിന്നും നഷ്ടപ്പെട്ടന്നാണ് വിവരം.

വിവരാവകാശ പ്രവര്‍ത്തകനായ മന്‍സൂര്‍ ധര്‍വേശ് കേസ് സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. 2012 ജൂണ്‍ 21 ന് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ഇവ കത്തി നശിച്ചു എന്ന് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

salman-khan

ആരൊക്കയാണ് കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത്, നിയമോപദേശകര്‍ ആരൊക്കെയായിരുന്നു, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ആരൊക്കെയായിരുന്നു, 2002 മുതല്‍ 2015 മേയ് വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ ചെലവ് എന്നീ വിവരങ്ങള്‍ തേടിയാണ് മന്‍സൂര്‍ നിയമ മന്ത്രാലയത്തിനു കത്ത നല്‍കിയത്. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രദീപ് ഗാരത്തിനെ വിസ്താരമൊന്നിന് 6,000 രൂപ പ്രതിഫലത്തിനാണു നിയമിച്ചതെന്ന വിവരം മാത്രമാണു ലഭിച്ചത്.

സല്‍മാന്‍ ഖാന്‍ ഓടിച്ച കാര്‍ ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2012 ല്‍ നടന്ന സംഭവത്തില്‍, ഈ മാസം ആറിനാണ് സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. അന്നു തന്നെ ബോംബേ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കി സല്‍മാന് ജാമ്യവും അനുവദിച്ചു.

English summary
The Maharashtra government does not have any 'information' on Bollywood actor Salman Khan's 2002 hit-and-run case as the files pertaining to it were gutted in a fire at Mantralaya, an RTI query has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X